ഡ്യൂ​സ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഐ​എ​സ് ആ​ശം​സ​ക​ൾ; എ​യ​ർ​പോ​ട്ടി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു
Tuesday, July 26, 2022 10:59 PM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
ബെ​ർ​ലി​ൻ: ഡ്യൂ​സ​ൽ​ഡോ​ർ​ഫ് എ​യ​ർ​പോ​ർ​ട്ടി​ലെ മൂ​ന്ന് ജീ​വ​ന​ക്കാ​രെ ഭീ​ക​ര​ത​യു​ടെ ആം​ഗ്യം കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് പി​രി​ച്ചു​വി​ട്ട ന​ട​പ​ടി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​ക്കി.​ടി​ക്ടോ​ക്ക് വീ​ഡി​യോ​യി​ൽ, മൂ​ന്ന് പേ​രും ജോ​ലി​ക്കി​ടെ ക്യാ​മ​റ​യി​ൽ തീ​വ്ര​വാ​ദ സം​ഘ​ട​ന ഐ​എ​സി​ന്‍റെ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​താ​ണ് പി​രി​ച്ചു​വി​ട​ലി​നു കാ​ര​ണം.

ഡ്യൂ​സെ​ൽ​ഡോ​ർ​ഫ് എ​യ​ർ​പോ​ർ​ട്ടി​ലെ ടാ​ർ​മാ​ക്കി​ൽ നി​ന്ന് മൂ​ന്നു​പേ​രും മ​ഞ്ഞ വ​സ്ത്ര​ങ്ങ​ൾ, അ​ണി​ഞ്ഞ് ക്യാ​മ​റ​യി​ൽ ഒ​രു വീ​ഡി​യോ പ​ക​ർ​ത്തി സ​ല്യൂ​ട്ട് ചെ​യ്യു​ന്ന രം​ഗ​ത്തി​ലൂ​ടെ അ​വ​ർ ന​ട​ത്തു​ന്ന അ​ഭി​വാ​ദ്യം ഒ​രു സാ​ധാ​ര​ണ ആം​ഗ്യ​മ​ല്ല​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ച്ചു​വി​ട​ൽ ന​ട​പ​ടി. ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐ​എ​സി​ന്‍റെ ആ​ശം​സ​യാ​ണി​ത​ന്ന് അ​ന്വേ​ഷ​ണ സം​ഘം വി​ല​യി​രു​ത്തി. മൂ​ന്ന് പു​രു​ഷ·ാ​രും ജ​ർ​മ​നി​യി​ൽ ജ​നി​ച്ച ജ​ർ​മ​ൻ പൗ​ര·ാ​രാ​ണെ​ന്ന് ഫെ​ഡ​റ​ൽ പോ​ലീ​സ് വ​ക്താ​വ് പ​റ​ഞ്ഞു:

ആ​ളു​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, മൂ​ന്ന് പേ​രും എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റും എ​യ​ർ​ലൈ​നും നി​യോ​ഗി​ച്ച ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് മൂ​വ​രും.