ഋ​​​​ഷി സു​​​​നാ​​​​ക്കി​​​​നെ പി​​​​ന്ത​​ള്ളി ലിസ് ട്രസിന് 58 ശതമാനം പിന്തുണ
Friday, August 5, 2022 12:21 AM IST
ല​​​​ണ്ട​​​​ൻ: ബ്രി​​​​ട്ടീ​​​​ഷ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​ദ​​​​ത്തി​​​​നാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ഋ​​​​ഷി സു​​​​നാ​​​​ക്കി​​​​നെ പി​​​​ന്ത​​ള്ളി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി ലി​​​​സ് ട്ര​​​​സ് ഏ​​​​റെ മു​​​​ന്നി​​​​ൽ. ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ അ​​​​ടു​​​​ത്ത ​നേ​​​​താ​​​​വാ​​​​കാ​​​​നു​​​​ള്ള പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 58 ശ​​​​ത​​​​മാ​​​​നം പേ​​​​ർ ലി​​​​സ് ട്ര​​​​സി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന​​​​താ​​​​യി പാ​​​​ർ​​​​ട്ടി വെ​​​​ബ്സൈ​​​​റ്റ്.

26 ശ​​​​ത​​​​മാ​​​​നം പേ​​​​രു​​​​ടെ പി​​​​ന്ത​​​​ണ സു​​​​നാ​​​​ക്കി​​​​നാ​​​​ണ് 12 ശ​​​​മ​​​​താ​​​​നം പേ​​​​ർ ആ​​​​രെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്ന​​​​തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്തി​​​​ട്ടി​​​​ല്ല. പാ​​​​ർ​​​​ട്ടി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഫ​​​​ലം സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​നാ​​​​ണ് ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക. ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന യു​​​​ഗോ​​​​വ് സ​​​​ർ​​​​വേ​​​​യി​​​​ൽ ലി​​​​സ് ട്ര​​​​സി​​​​ന് 69 ശ​​​​ത​​​​മാ​​​​നം പി​​​​ന്തു​​​​ണ പ്ര​​​​വ​​​​ചി​​​​ച്ചി​​​​രു​​​​ന്നു.

രാ​​​​ജ്യ​​​​ത്തെ നി​​​​കു​​​​തി​​നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​മെ​​​​ന്നു​​​​ള്ള ലി​​​​സ് ട്ര​​​​സി​​​​ന്‍റെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​മാ​​​​ണു ജ​​​​ന​​​​പ്രീ​​​​തി വ​​​​ർ​​​​ധി​​​​ക്കാ​​​​ൻ കാ​​​​ര​​​​ണം. ടോ​​​​റി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്കു മ​​​​ത്സ​​​​രി​​​​ച്ച് പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ട പാ​​​​ക്കി​​​​സ്ഥാ​​​​ൻ വം​​​​ശ​​​​ജ​​​​ൻ സ​​​​ജീ​​​​ദ് ജാ​​​​വേ​​​​ദ്, നീ​​​​ദം സ​​​​വാ​​​​നി, പെ​​​​ന്നി മോ​​​​ർ​​​​ണ്ട​​​​ന്‍റ്, ടോം ​​​​ടു​​​​ഗ​​​​ൻ​​​​ഹാ​​​​ട് എ​​​​ന്നി​​​​വ​​​​രു​​​​ടെ പി​​​​ന്തു​​​​ണ​​​​യും ലി​​​​സ് ട്ര​​​​സി​​​​നാ​​​​ണ്. നി​​​​കു​​​​തി​​നി​​​​ര​​​​ക്ക് വെ​​​​ട്ടി​​​​ക്കു​​​​റ​​​​യ്ക്ക​​​​ൽ അ​​​​സാ​​​​ധ്യ​​​​മാ​​​​ണെ​​​​ന്നു മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​യ സു​​​​നാ​​​​ക് ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു.

ടോ​​​​റി നേ​​​​താ​​​​വി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​തി​​​​ന് 1,80,000 പാ​​​​ർ​​​​ട്ടി അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ബാ​​​​ല​​​​റ്റ് ഈ ​​​​ആ​​​​ഴ്ച​​​​ത​​​​ന്നെ ല​​​​ഭി​​​​ക്കും. പോ​​​​സ്റ്റ​​​​ൽ ആ​​​​യും ഓ​​​​ൺ​​​​ലൈ​​​​നാ​​​​യും സെ​​​​പ്റ്റം​​​​ബ​​​​ർ ര​​​​ണ്ടി​​​​ന് വൈ​​​​കു​​​​ന്നേ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താം. സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചി​​​​ന് ക​​​​ൺ​​​​സ​​​​ർ​​​​വേ​​​​റ്റീ​​​​വ് പാ​​​​ർ​​​​ട്ടി ആ​​​​സ്ഥാ​​​​ന​​​​ത്ത് വോ​​​​ട്ടെ​​​​ണ്ണ​​​​ൽ ന​​​​ട​​​​ക്കും.