തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു
Sunday, March 26, 2023 6:36 AM IST
റോം: ​ഇ​ൻ​ഡോ-​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു. മു​പ്പ​തി​ൽ​പ​രം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത അ​ഭി​ന​യ​ശി​ൽ​പ​ശാ​ല ഏ​വ​ർ​ക്കും വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു. സ​മ്മേ​ള​നം ഗ​ർ​വാ​സീ​സ് മു​ല്ല​ക്ക​ര നി​ല​വി​ള​ക്ക് കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സ​ലോ​ക​ത്ത് ക​ലാ​സാം​സ്കാ​രി​ക വ​ള​ർ​ച്ച​യു​ണ്ടാ​കു​വാ​നും വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ സ്വ​ന്തം സം​സ്കാ​ര​ത്തി​ലും ത​നി​മ​യി​ലും ജീ​വി​ക്കു​വാ​ൻ അ​വ​സ​രം ഒ​രു​ക്കു​വാ​ൻ ഇ​ത്ത​രം സ​മ്മേ​ള​ന​ങ്ങ​ൾ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​റ്റാ​ലി​യ​ൻ നാ​ട​ക​പ്ര​വ​ർ​ത്ത​ക​നും സം​വി​ധാ​യ​ക​നു​മാ​യ സ്റ്റേ​ഫാ​നോ ഫ​ർ​സാ​നി നാ​ട​ക പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്ന് അ​റു​പ​ത് വ​ർ​ഷ​മാ​യി അ​ദ്ദേ​ഹം ന​ട​ത്തു​ന്ന നാ​ട​ക​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യും അ​ഭി​ന​യ​ത്തി​ന്‍റെ വി​വി​ധ രീ​തി​ക​ൾ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്തു.

സ​മ്മേ​ള​ന​ത്തി​ൽ ജോ​ബി ചൂ​ര​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​മി​ലെ ആ​ദ്യ മു​ൻ​സി​പ്പ​ൽ അം​ഗ​മാ​യ തെ​രേ​സ പൂ​ത്തൂ​ർ, വി​ൻ​സ​ന്‍റ് ച​ക്കാ​ല​മ​റ്റ​ത്ത്, റ​വ. സി​സ്റ്റ​ർ ലൂ​സി പ്ര​സെ​ന്േ‍​റ​ഷ​ൻ കോ​ണ്‍​വ​ന്‍റ്, എ.​സി. സ്റ്റീ​ഫ​ൻ, വ​ക്ക​ച്ച​ൻ ജോ​ർ​ജ് ക​ല്ല​റ​ക്ക​ൽ, ബെ​ന്നി തോ​മ​സ്, സ​ജി ത​ട്ടി​ൽ, ബെ​ന്നി​ച്ച​ൻ ജോ​സ​ഫ്, സാ​ജു പു​ന്ന​ത്തു​റ, പൗ​ലോ​സ് ക​ല്ലൂ​ക്കാ​ര​ൻ, ജോ​ർ​ജ് റ​പ്പാ​യി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. ബി​ന്ദു സാ​ബു, ഷേ​ർ​ലി തോ​മ​സ് ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മ​ല​യാ​ളി സാ​ഹി​ത്യ​ത്തി​നും ഭാ​ഷ​യ്ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സി.​ജെ. തോ​മ​സി​ന്‍റെ ആ ​മ​നു​ഷ്യ​ന് നീ ​ത​ന്നെ എ​ന്ന നാ​ട​കം ജൂ​ണ്‍ പ​തി​നൊ​ന്നി​ന് തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ റോ​മി​ൽ അ​വ​ത​രി​പ്പി​ക്കും.