ക്രോയിഡൻ സെന്‍റ് പോൾസ് ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ
Friday, March 31, 2023 2:08 AM IST
ജോൺസ് മാത്യൂസ്
സൗത്ത് ലണ്ടൻ∙ ക്രോയിഡൻ സെന്‍റ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഡ‍ാനുഭവ ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രാപ്പൊലീത്ത ഡോ. അന്തോണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കുമെന്നു ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.

ക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഓർമ്മിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ കാറ്റർഹം ഓണ്‍ ദി ഹിൽ സെനിറ്ററി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. വിശാലമായ കാർ പാർക്കിംങ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പ്രദീപ് ബാബു ട്രസ്റ്റി- 07535761330, റോയി മാത്യു സെക്രട്ടറി– 07480495628.