സു​ഡാ​നി​ല്‍ സ്ഥി​തി സ​ങ്കീ​ര്‍​ണം, 3500 ഇ​ന്ത്യ​ക്കാ​ര്‍ കു​ടു​ങ്ങി​കി​ട​ക്കു​ന്നു: വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി
Thursday, April 27, 2023 12:18 PM IST
ന്യൂ​ഡ​ല്‍​ഹി: ആ​ഭ്യ​ന്ത​ര യു​ദ്ധം ന​ട​ക്കു​ന്ന സു​ഡാ​നി​ലെ സ്ഥി​തി സ​ങ്കീ​ര്‍​ണ​മെ​ന്ന് വി​ദേ​ശ കാ​ര്യ സെ​ക്ര​ട്ട​റി വി​ന​യ് മോ​ഹ​ൻ ക്വാ​ത്ര. സാ​ഹ​ച​ര്യം ഇ​ന്ത്യ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് ക്വാ​ത്ര പ​റ​ഞ്ഞു.

ഓ​പ്പ​റേ​ഷ​ന്‍ കാ​വേ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഡ​ല്‍​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ല​യി​ട​ത്തും വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ക്ക​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

3500 ഇ​ന്ത്യ​ക്കാ​ര്‍ സു​ഡാ​നി​ലു​ണ്ടെ​ന്നാ​ണ് ഏ​ക​ദേ​ശ ക​ണ​ക്ക്. 3100 പേ​രാ​ണ് ര​ക്ഷാ​ദൗ​ത്യ​ത്തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ സം​വി​ധാ​ന​ത്തി​ല്‍ ഇ​തു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

കൂ​ടാ​തെ ആ​യി​ര​ത്തോ​ളം ഇ​ന്ത്യ​ന്‍ വം​ശ​ജ​രും സു​ഡാ​നി​ലു​ണ്ട്. ഖാ​ര്‍​ത്തും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി​ക​ള്‍ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ല്‍ ഫാ​ഷി​ര്‍, ക​സാ​ല, പോ​ര്‍​ട്ട് സു​ഡാ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും ദൗ​ത്യ​സം​ഘ​ത്തി​ന്‍റെ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ​ര​മാ​വ​ധി​യാ​ളു​ക​ളു​മാ​യി ദൗ​ത്യ​സം​ഘം ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. നാ​വി​ക​സേ​ന​യു​ടെ ര​ണ്ട് ക​പ്പ​ലു​ക​ളും വ്യോ​മ​സേ​ന​യു​ടെ ര​ണ്ട് വി​മാ​ന​ങ്ങ​ളും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ​യെ​ത്തി​ച്ചു.

ഒ​രു ക​പ്പ​ല്‍ കൂ​ടി ഉ​ട​ന്‍ പോ​ര്‍​ട്ട് സു​ഡാ​നി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.