യാ​ത്രി​ക​രെ ഞെ​ട്ടി​ച്ച് ഓ​സ്ട്രി​യ​ൻ ട്രെ​യി​നി​ൽ ഹി​റ്റ്ല​റു​ടെ പ്ര​സം​ഗം!
Tuesday, May 16, 2023 6:04 PM IST
വി​യ​ന്ന: ഓ​സ്ട്രി​യ​ൻ ഫെ​ഡ​റ​ൽ റെ​യി​ൽ​വേ നെ​റ്റ്‌​വ​ർ​ക്കി​ലെ ഒ​രു തീ​വ​ണ്ടി​യി​ൽ ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ പ്ര​സം​ഗം പ്ര​ക്ഷേ​പ​ണം ചെ​യ്തു. യാ​ത്രി​ക​രെ ഞെ​ട്ടി​ക്കു​ക​യും ഭ​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ഈ ​സം​ഭ​വം ഞാ​യ​റാ​ഴ്ച​യാ​ണ് ന​ട​ന്ന​ത്.

ബ്രെ​ഗെ​ൻ​സ് - വി​യ​ന്ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ഒ​ബി​ബി റെ​യി​ൽ​ജെ​റ്റ് 661 തീ​വ​ണ്ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. തീ​വ​ണ്ടി​ക്കു​ള്ളി​ലെ സ്പീ​ക്ക​ർ സം​വി​ധാ​ന​ത്തി​ലൂ​ടെ ഹി​റ്റ്ല​റു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ന്‍റെ 30 സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ഭാ​ഗ​മാ​ണ് ആ​ദ്യം പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്.

തു​ട​ർ​ന്ന് ഹി​റ്റ്ല​ർ, നാ​സി അ​നു​കൂ​ല മു​ദ്രാ​വാ​ക്യ​ങ്ങ​ളും സ്പീ​ക്ക​റി​ലൂ​ടെ യാ​ത്രി​ക​ർ കേ​ട്ടു.പ്ര​സം​ഗം കേ​ട്ട​യു​ട​ൻ യാ​ത്രി​ക​ർ കൂ​ട്ട​മാ​യി ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​ൻ ആ​രം​ഭി​ച്ചു.

നാ​സി കോ​ൺ​സെ​ൻ​ട്രേ​ഷ​ൻ കാ​മ്പി​ൽ ത​ട​വു​കാ​രി​യാ​യി​രു​ന്ന ഒ​രു സ്ത്രീ​യും ഈ ​സ​മ​യം തീ​വ​ണ്ടി​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്നു. നാ​സി മു​ദ്രാ​വാ​ക്യം കേ​ട്ട​യു​ട​ൻ ഇ​വ​ർ അ​തീ​വ അ​സ്വ​സ്ഥ​യാ​യെ​ന്ന് സ​ഹ​യാ​ത്രി​ക​ർ അ​റി​യി​ച്ചു.

റെ​യി​ൽ​വേ ക​മ്പ​നി​ക്ക് സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്നും ചി​ല​ർ തീ​വ​ണ്ടി​ക്കു​ള്ളി​ലെ ഇ​ന്‍റ​ർ​കോ​മി​ലൂ​ടെ പ്ര​സം​ഗ​ശ​ക​ലം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.