ലോ​ക കേ​ര​ള സ​ഭ ന്യൂ​യോ​ര്‍​ക്ക് സ​മ്മേ​ള​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ അന്തിമഘ‌‌ട്ടത്തിൽ
Tuesday, May 23, 2023 7:34 AM IST
എ.​എ​സ്. ശ്രീ​കു​മാ​ര്‍
ന്യൂ​യോ​ര്‍​ക്ക്: മൂ​ന്നാം ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ന്‍ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ദ്രുതഗതിയിൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യും നി​ര്‍​ദ്ദി​ഷ്ട പ്ലാ​ന്‍ അ​നു​സ​രി​ച്ച് ത​ന്നെ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ വേ​ണ്ടി എ​ല്ലാ സ​ബ് ക​മ്മി​റ്റി​ക​ളും ഊ​ര്‍​ജ്വ​സ്വ​ല​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നും ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ജി മ​ന്മ​ഥ​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ന്യൂ​യോ​ര്‍​ക്കി​ലെ ടൈം ​സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ച​രി​ത്ര സം​ഭ​വ​മാ​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് ഓ​ര്‍​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി. ജൂ​ണ്‍ 9, 10, 11 തീ​യ​തി​ക​ളി​ക​ളി​ല്‍ ടൈം​സ് സ്‌​ക്വ​യ​ര്‍ വേ​ദി​യൊ​രു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡെ​ലി​ഗേ​റ്റു​ക​ളു​ടെ അ​പേ​ക്ഷ ഒ​രു​പാ​ട് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​വ​രു​ടെ പ​ര​മാ​വ​ധി എ​ണ്ണം 200 ആ​യി നി​ജ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്മ​ഥ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

ലോ​ക കേ​ര​ള സ​ഭ​യു​ടെ അ​മേ​രി​ക്ക​ന്‍ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള പൊ​തു സ​മ്മേ​ള​ന​ത്തി​ന് ഇ​വ​ന്‍റ് മാ​നേ​ജ്‌​മെന്‍റ് ഗ്രൂ​പ്പു​മാ​യി ക​രാ​ര്‍ ഒ​പ്പു വ​ച്ചു​ക​ഴി​ഞ്ഞു. സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ച​ര്‍​ച്ച ന​ട​ന്നു​വ​രു​ന്നു.

ആ​ദ്യ ദി​വ​സ​ത്തെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷ​മു​ള്ള പ​രി​പാ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തി​ല്‍ കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​വും ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ല്‍ നി​ന്നു​ള്ള ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ഒ​രു മ​ണി​ക്കൂ​ര്‍ പ​രി​പാ​ടി​യും ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ര​ണ്ടാം ദി​വ​സം ച​ല​ച്ചി​ത്ര ന​ടി ദി​വ്യ ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നൃ​ത്ത പ​രി​പാ​ടി അ​ര​ങ്ങേ​റും. ഈ ​പ​രി​പാ​ടി​യി​ല്‍ ന്യൂ​യോ​ര്‍​ക്കി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ത്ഥി​ക​ളും പ​ങ്കെ​ടു​ക്കു​ന്ന​താ​ണ്. മൂ​ന്നാം ദി​വ​സ​വും ക​ലാ​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റും.

മീ​ഡി​യ പ​ബ്ലി​സി​റ്റി​ക്കാ​യി ഫേസ്ബു​ക്ക് പേ​ജ് രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. യൂ​ട്യൂ​ബ് പേ​ജു​ക​ളും സ​ജ്ജ​മാ​കു​ന്നു. മേ​ഖ​ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​റ​ത്തി​റ​ക്കു​ന്ന സു​വ​നീ​റി​ന്റെ അ​ന്തി​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു. ടെ​ക്‌​നി​ക്ക​ല്‍ ക​മ്മിറ്റി വെ​ബ്‌​സൈ​റ്റ് രൂ​പ​പ്പെ​ടു​ത്തു​ക​യും ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ലി​ങ്ക് പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ​ബ് ക​മ്മ​റ്റി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സു​ഗ​മ​മാ​ക്കാ​നും ആ​ശ​യ​വി​നി​മ​യം വേ​ഗ​ത്തി​ലാ​ക്കാ​നു​മാ​യി നി​ര​വ​ധി ഇ-​മെ​യി​ല്‍ അ​ഡ്ര​സു​ക​ള്‍ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, നി​യ​മ​സ​ഭാ സ്പീ​ക്ക​ര്‍ എ.​എ​ന്‍ ഷം​സി​ര്‍, നോ​ര്‍​ക്ക റ​സി​ഡന്‍റ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി ജോ​യി എ​ന്നി​വ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ലോ​ക കേ​ര​ള​സ​ഭ​യി​ലെ അ​മേ​രി​ക്ക​ന്‍ മേ​ഖ​ലാ രാ​ജ്യ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ളേ​യും ക്ഷ​ണി​താ​ക്ക​ളേ​യും കൂ​ടാ​തെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​ള്ള പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ളും ന്യൂ​യോ​ര്‍​ക്കി​ലെ​ത്തും. നോ​ര്‍​ക്ക ഡ​യ​റ​ക്ട​ര്‍ ഡോ. ​എം അ​നി​രു​ദ്ധ​നാ​ണ് ഓ​ര്‍​ഗ​നൈ​സിംഗ് ക​മ്മി​റ്റി​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍, കേ​ര​ള​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ലോ​ക മ​ല​യാ​ളി സ​മൂ​ഹ​ത്തെ സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ന്‍ ഒ​ത്തു​കൂ​ടു​ന്ന വേ​ദി​യാ​ണ് ലോ​ക കേ​ര​ള സ​ഭ. 2018ല്‍ ​രൂ​പീ​ക​രി​ച്ച ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​ധാ​ന സ​മ്മേ​ള​ന​ങ്ങ​ള്‍ 2018, 2020, 2022 വ​ര്‍​ഷ​ങ്ങ​ളി​ല്‍ കേ​ര​ള നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്നി​രു​ന്നു.

ഇ​തി​ന് പു​റ​മെ ആ​ദ്യ മേ​ഖ​ലാ സ​മ്മേ​ള​നം ദു​ബാ​യി​ലും യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ മേ​ഖ​ലാ സ​മ്മേ​ള​നം ല​ണ്ട​നി​ലും ന​ട​ക്കു​ക​യു​ണ്ടാ​യി. യുഎ​സ്എ, കാ​ന​ഡ, നോ​ര്‍​ത്ത് മേ​രി​ക്ക​ന്‍-​ക​രീ​ബി​യ​ന്‍ മേ​ഖ​ല​ക​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്ന അ​മേ​രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​നാ​ണ് ന്യൂ​യോ​ര്‍​ക്ക് വേ​ദി​യൊ​രു​ക്കു​ന്ന​ത്.

പ​രി​പാ​ടിക്ക് ലാ​ൽ കെ​യേ​ഴ്‌​സ് ട്ര​ഷ​റ​ർ അ​നീ​ഷ്‌ നാ​യ​ർ, നി​ഷ അ​നീ​ഷ്‌, വി​ന​യ​കു​മാ​ർ കോ​ഴ​ഞ്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പാ​ല​ക്കാ​ട്‌ നാ​ഗ​ല​ശ്ശേ​രി പ​ഞ്ചാ​യ​ത്ത്‌ തെ​ക്കേ​ക്ക​ര ആ​ശ്ര​യ കോ​ള​നി​യി​ൽ സ്കൂ​ൾ കി​റ്റ് വി​ത​ര​ണം ആ​ണ് ലാ​ൽ കെ​യേ​ഴ്‌​സ് ന​ട​ത്തി​യ​ത്.

പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ദി​നു രാ​മ​കൃ​ഷ്ണ​ൻ, ലാ​ൽ കെ​യേ​ഴ്‌​സ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ലെ​നി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.