സ​ത്യേ​ന്ദ​ർ ജെ​യ്നി​ന് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി
Friday, May 26, 2023 1:37 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ‌​യ സ​ത്യേ​ന്ദ​ർ ജെ​യ്നി​ന് ആ​റാ​ഴ്ച​ത്തേ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി. അ​നാ​രോ​ഗ്യം പ​രി​ഗ​ണി​ച്ചാ​ണ് ജാ​മ്യം.

ജ​യി​ലി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്ന് ജെ​യ്​നിനെ വ്യാ​ഴാ​ഴ്‌​ച ഡ​ൽ​ഹി ലോ​ക് നാ​യ​ക് ജ​യ് പ്ര​കാ​ശ് നാ​രാ​യ​ൺ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഐ​സി​യു​വി​ലാ​ണ് അ​ദ്ദേ​ഹം.

ഒ​രാ​ഴ്ച​യ്‌​ക്കി​ടെ ര​ണ്ടാം ​ത​വ​ണ​യാ​ണ് ജെ​യ്​ൻ ആ​ശു​പ​ത്രി​യി​ലാ​കു​ന്ന​ത്. ക​ള്ള​പ്പ​ണ​ക്കേ​സി​ൽ എ​ൻ​ഫോ​ഴ്സ്‌​മെ​ന്‍റ് ഡ​യ​റ​ക്‌ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​മാ​യി തി​ഹാ​ർ ജ​യി​ലി​ലാ​ണ് ജെ​യ്ൻ.