ലിബിയയിൽ നാശം വിതച്ച് കൊടുങ്കാറ്റ്; മരണം 5,000 കടന്നു
Wednesday, September 13, 2023 10:51 AM IST
ട്രി​​​​​പ്പോ​​​​​ളി: ​​​​​വ​​​​​ട​​​​​ക്ക​​​​​നാ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ലി​​​​​ബി​​​​​യ​​​​​യു​​​​​ടെ കി​​​​​ഴ​​​​​ക്ക​​​​​ൻ ഭാ​​​​​ഗ​​​​​ത്ത് കൊ​​​​​ടു​​​​​ങ്കാ​​​​​റ്റ് വീ​​​​​ശി വ​​​​​ൻ നാ​​​​​ശം. 5000-ൽ അധികം പേർ മ​​​​​രിച്ചെന്നാണ് നി​​​​​ഗ​​​​​മ​​​​​നം.

10,000 പേ​​​​​രെ കാ​​​​​ണാ​​​​​താ​​​​​യി. വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളാ​​​​​യി ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ ലി​​​​​ബി​​​​​യ​​​​​യി​​​​​ൽ ര​​​​​ണ്ടു സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​തു ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തെ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഡാ​​​​​നി​​​​​യേ​​​​​ൽ എ​​​​​ന്ന ചു​​​​​ഴ​​​​​ലി​​​​​ക്കൊ​​​​​ടു​​​​​ങ്കാ​​​​​റ്റ് തി​​​​​ങ്ക​​​​​ളാ​​​​​ഴ്ചാ​​​​​ണു കി​​​​​ഴ​​​​​ക്ക​​​​​ൻ ലി​​​​​ബി​​​​​യ​​​​​യി​​​​​ൽ വീ​​​​​ശി​​​​​യ​​​​​ത്. ഡെ​​​​​ർ​​​​​ന, ബം​​​​​ഗാ​​​​​സി, സൂ​​​​​സ, അ​​​​​ൽ മ​​​​​രാ​​​​​ഷ് ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​മു​​​​​ണ്ടാ​​​​​യി.

വാ​​​​​ഡി ഡെ​​​​​ർ​​​​​ന ന​​​​​ദി​​​​​യി​​​​​ലെ ര​​​​​ണ്ട് അ​​​​​ണ​​​​​ക്കെ​​​​​ട്ടു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന് ല​​​​​ക്ഷ​​​​​ക്ക​​​​​ണ​​​​​ക്കി​​​​​നു ച​​​​​തു​​​​​ര​​​​​ശ്ര മീ​​​​​റ്റ​​​​​ർ വെ​​​​​ള്ളം കു​​​​​തി​​​​​ച്ചൊ​​​​​ഴു​​​​​കി​​​​​യ​​​​​തോ​​​​​ടെ ഡെ​​​​​ർ​​​​​ന ന​​​​​ഗ​​​​​രം ത​​​​​ക​​​​​ർ​​​​​ന്ന​​​​​ടി​​​​​ഞ്ഞു.

ഡെ​​​​​ർ​​​​​ന​​​​​യി​​​​​ൽ മാ​​​​​ത്രം ആ​​​​​യി​​​​​രം പേ​​​​​രു​​​​​ടെ മൃ​​​​​ത​​​​​ദേ​​​​​ഹ​​​​​ങ്ങ​​​​​ൾ ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ൾ ന​​​​​ശി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ ഡെ​​​​​ർ​​​​​ന​​​​​യി​​​​​ലെ യ​​​​​ഥാ​​​​​ർ​​​​​ഥ സ്ഥി​​​​​തി വ്യ​​​​​ക്ത​​​​​മ​​​​​ല്ല.

റോ​​​​​ഡു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ന്ന​​​​​തി​​​​​നാ​​​​​ലും വെ​​​​​ള്ളം​​​​​ കെ​​​​​ട്ടി​​​​​ക്കി​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ലും ദു​​​​​ര​​​​​ന്ത​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചേ​​​​​രാ​​​​​ൻ ര​​​​​ക്ഷാ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​ക​​​​ർ ബു​​​​​ദ്ധി​​​​​മു​​​​​ട്ട് നേ​​​​​രി​​​​​ടു​​​​​ന്നു.

നാ​​​​​ലു പ​​​​​തി​​​​​റ്റാ​​​​​ണ്ടി​​​​​ല​​​​​ധി​​​​​കം ലി​​​​​ബി​​​​​യ ഭ​​​​​രി​​​​​ച്ച കേ​​​​​ണ​​​​​ൽ ഗ​​​​​ദ്ദാ​​​​​ഫി ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​യു​​​​​ദ്ധ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് 2011ൽ ​​​​​കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​​ശേ​​​​​ഷം ലി​​​​​ബി​​​​​യ അ​​​​​രാ​​​​​ജ​​​​​ക​​​​​ത്വ​​​​​ത്തി​​​​​ന്‍റെ പി​​​​​ടി​​​​​യി​​​​​ലാ​​​​​ണ്.

ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ ട്രി​​​​​പ്പോ​​​​​ളി കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ ഐ​​​​​ക്യ​​​​​സ​​​​​ർ​​​​​ക്കാ​​​​​രും കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ ബം​​​​​ഗാ​​​​​സി കേ​​​​​ന്ദ്രീ​​​​​ക​​​​​രി​​​​​ച്ച് മ​​​​​റ്റൊ​​​​​രു സ​​​​​ർ​​​​​ക്കാ​​​​​രും നി​​​​​ല​​​​​വി​​​​​ലു​​​​​ണ്ട്.

കി​​​​​ഴ​​​​​ക്ക​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ലാ​​​ണു കൊ​​​​​ടു​​​​​ങ്കാ​​​​​റ്റ് നാ​​​​​ശം വി​​​​​ത​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഡെ​​​​​ർ​​​​​ന ന​​​​​ഗ​​​​​ര​​​​​ത്തി​​​​​ന്‍റെ 25 ശ​​​​​ത​​​​​മാ​​​​​നം അ​​​​​പ്ര​​​​​ത്യ​​​​​ക്ഷ​​​​​മാ​​​​​യെ​​​​​ന്നാ​​​ണ്, ദു​​​​​ര​​​​​ന്ത​​​​​മേ​​​​​ഖ​​​​​ല സ​​​​​ന്ദ​​​​​ർ​​​​​ശി​​​​​ച്ച കി​​​​​ഴ​​​​​ക്ക​​​​​ൻ സ​​​​​ർ​​​​​ക്കാ​​​​​ർ വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ പ​​​​​റ​​​​​ഞ്ഞ​​​​​ത്.

ന​​​​ഗ​​​​ര​​​​മ​​​​ധ്യ​​​​ത്തി​​​​ലെ നാ​​​​ലു ച​​​​തു​​​​ര​​​​ശ്ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ഭാ​​​​ഗം ഒ​​​​ഴു​​​​കി​​​​പ്പോ​​​​യി. ദു​​​​ര​​​​ന്തമേ​​​​ഖ​​​​ലയി​​​​ലേ​​​​ക്കു വൈ​​​​​ദ്യ​​​​​സം​​​​​ഘ​​​​​ത്തെ അ​​​​യ​​​​ച്ച​​​​താ​​​​യി ഐ​​​​​ക്യ​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ അ​​​​റി​​​​യി​​​​ച്ചു. ഈ​​​​​ജി​​​​​പ്ത്, ജ​​​​​ർ​​​​​മ​​​​​നി, ഇ​​​​​റാ​​​​​ൻ, ഇ​​​​​റ്റ​​​​​ലി, ഖ​​​​​ത്ത​​​​​ർ, തു​​​​​ർ​​​​​ക്കി തു​​​​​ട​​​​​ങ്ങി​​​​​യ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും സ​​​​​ഹാ​​​​​യം വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തി​​​​​ട്ടു​​​​​ണ്ട്.