ന്യൂ​സി​ല​ൻ​ഡി​ൽ കാ​ണാ​താ​യ മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Saturday, May 4, 2024 10:19 AM IST
നോ​ർ​ത്ത്‌​ലാ​ൻ​ഡ്: ന്യൂ​സി​ല​ൻ​ഡി​ൽ റോ​ക് ഫി​ഷിം​ഗി​നു​പോ​യി കാ​ണാ​താ​യ ര​ണ്ടു മ​ല​യാ​ളി യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ നെ​ടു​മു​ടി സ്വ​ദേ​ശി ശ​ര​ത് കു​മാ​റി​ന്‍റെ (37) മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡ് സ​മ​യം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ നോ​ർ​ത്ത് ലാ​ൻ​ഡ് പോ​ലീ​സ് നാ​ഷ​ണ​ൽ ഡൈ​വ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​ണ് ശ​ര​ത്കു​മാ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ചെ​ന്പ​ക​ത്തി​നാ​ൽ ഫെ​ർ​സി​ൽ ബാ​ബു​വി​നാ​യു​ള്ള(36) തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

നോ​ർ​ത്ത്‌​ലാ​ൻ​ഡി​ലെ വാ​ങ്കാ​രെ ഹെ​ഡ്സി​ലെ ഉ​ൾ​ക്ക​ട​ൽ പ്ര​ദേ​ശ​മാ​യ തൈ​ഹ​രൂ​ന​ടു​ത്തു​ള്ള പാ​റ​ക്കെ​ട്ടു​ക​ൾ​ക്കു സ​മീ​പം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ റോ​ക് ഫി​ഷിം​ഗി​നു പോ​യ ഇ​രു​വ​രെ​യും കാ​ണാ​താ​കു​ക​യാ​യി​രു​ന്നു.

ന്യൂ​സി​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​രു​വ​രും ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് തൈ​ഹ​രൂ​രി​ലേ​ക്കു പോ​യ​ത്. രാ​ത്രി വൈ​കി​യും ഇ​രു​വ​രും വീ​ട്ടി​ൽ എ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ നോ​ർ​ത്ത്‌​ല​ൻ​ഡ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് തൈ​ഹ​രൂ ഉ​ൾ​ക്ക​ട​ലി​നും അ​വ​ഹോ​വ ഉ​ൾ​ക്ക​ട​ലി​നും ഇ​ട​യി​ലു​ള്ള മൂ​ന്നു കി​ലോ​മീ​റ്റ​ർ തീ​ര​പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​രു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ബു​ധ​നാ​ഴ്ച​ത​ന്നെ ഇ​രു​വ​രു​ടെ​യും വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും ചെ​രു​പ്പും ക​ട​ൽ​ത്തീ​ര​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഫെ​ർ​സി​ലും ശ​ര​തും കു​ടും​ബ​ത്തോ​ടൊ​പ്പം ന്യൂ​സി​ല​ൻ​ഡി​ലെ സെ​ൻ​ട്ര​ൽ വാ​ങ്കാ​രെ​യി​ലേ​ക്ക് അ​ടു​ത്തി​ടെ​യാ​ണു താ​മ​സം മാ​റി​യ​ത്.