ബംഗളൂരു: യാത്രയ്ക്കിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. കോൽക്കത്ത സ്വദേശി കൗശിക് കരൺ (22) ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായത്.
കോൽക്കത്തയിൽനിന്നു ബംഗളൂരുവിലേക്കു സഞ്ചരിക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ വാതിൽ തുറക്കാനാണു കൗശിക് ശ്രമിച്ചത്. ഇയാളെ വിമാനത്തിലെ ജീവനക്കാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
എംസിഎ വിദ്യാർഥിയായ കൗശിക് ബന്ധുക്കളെ സന്ദർശിക്കാൻ വരികയായിരുന്നു.