യു​വ​ജ​ന​ത കേ​ര​ളം വി​ടു​ന്ന​ത് ത​ട​യാ​ൻ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്ക​ണം: മേ​യ​ർ എ​മി​രി​റ്റ​സ് ടോം ​ആ​ദി​ത്യ
Wednesday, August 7, 2024 12:52 PM IST
ച​ങ്ങ​നാ​ശേ​രി: യു​വ ജ​ന​ത കേ​ര​ളം വി​ടു​ന്ന​ത് ത​ട​യാ​ൻ ഇ​വി​ടെ മി​ക​ച്ച ശ​മ്പ​ള​മു​ള്ള തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്ക​ണ​മെ​ന്ന് ഇം​ഗ്ല​ണ്ടി​ലെ ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്‌ലി സ്റ്റോ​ക് മേ​യ​ർ എ​മി​രി​റ്റ​സ് ടോം ​ആ​ദി​ത്യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ങ്ങ​നാ​ശേ​രി ക്രി​സ്തു ജ്യോ​തി വി​ദ്യാ നി​കേ​ത​ൻ സ്കൂ​ൾ പി​ടി​എ സം​ഘ​ടി​പ്പി​ച്ച "സം​വാ​ദ് 2024' എ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള പൊ​തുസം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഫി​ലി​പ്പോ​സ് തു​ണ്ടു​വാ​ലി​ച്ചി​റ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ എ​ലി​സ​ബ​ത്ത്‌ റെ​ജി, കൃ​ഷ്ണ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഇ​ന്ത്യ​യെ​യും ബ്രി​ട്ട​നെ​യും താ​ര​ത്മ്യം ചെ​യ്യു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും ര​ണ്ടി​നും അ​തി​ന്‍റേ​താ​യ ന​ല്ല വ​ശ​ങ്ങ​ളു​ണ്ടെ​ന്നും ടോം ​ആ​ദി​ത്യ പ​റ​ഞ്ഞു. എ​സ്ബി കോ​ള​ജി​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ടോം ​ആ​ദി​ത്യ​യു​ടെ മ​ക​ൾ അ​ലീ​ന ആ​ദി​ത്യ​യും ബ്രി​സ്റ്റോ​ളി​ൽ കൗ​ൺ​സി​ല​ർ ആ​ണ്.

പ​തി​നെ​ട്ടാ​മ​ത്തെ വ​യ​സി​ൽ വി​ദ്യാ​ർ​ഥി​നി​യാ​യി​രി​ക്കു​മ്പോ​ൾ ത​ന്നെ അ​ലീ​ന ആ​ദി​ത്യ കൗ​ൺ​സി​ലറായി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടിരുന്നു.