ഫാ. ​ജോ​സ് പോ​ട്ട​യിൽ ഇന്‍റര്‍നാഷണല്‍ കാത്തലിക് ബിബ്ലിക്കല്‍ സൊസൈറ്റി മേധാവി
Monday, August 12, 2024 10:42 AM IST
മാ​​​​ഡ്രി​​​​ഡ്: ഇ​​​​ന്‍റ​​​​ര്‍നാ​​​​ഷ​​​​ണ​​​​ല്‍ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ബ്ലി​​​​ക്ക​​​​ല്‍ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഫാ. ​​​​ജോ​​​​സ് പോ​​​​ട്ട​​​​യി​​​​ലി​​​​നെ നി​​​​യ​​​​മി​​​​ച്ചു. സോ​​​​ബി​​​​ക്കെ​​​​യി​​​​ന്‍ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ മേ​​​​ധാ​​​​വി​​​​യാ​​​​കു​​​​ന്ന ആ​​​​ദ്യ​​​​ത്തെ ഇ​​​​ന്ത്യാ​​​​ക്കാ​​​​ര​​​​നാ​​​​ണ് ഫാ. ​​​​പോ​​​​ട്ട​​​​യി​​​​ല്‍.

സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് പോ​​​​ള്‍ (എ​​​​സ്എ​​​​സ്പി) ​​സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ അം​​​​ഗ​​​​മാ​​​​യ അ​​​​ദ്ദേ​​​​ഹം ഇ​​​​ന്ത്യ-​​​​ഗ്രേ​​​​റ്റ് ബ്രി​​​​ട്ട​​​​ന്‍-​​​​അ​​​​യ​​​​ര്‍ല​​​​ണ്ട് പ്രൊ​​​​വി​​​​ന്‍സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍ഷ​​​​ലും ജ​​​​ന​​​​റ​​​​ല്‍ കൗ​​​​ണ്‍സി​​​​ല​​​​റും വി​​​​കാ​​​​ര്‍ ജ​​​​ന​​​​റ​​​​ലു​​​​മാ​​​​യി സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് പോ​​​​ളി​​​​ന്‍റെ സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍ ഫാ. ​​​​ഡൊ​​​​മി​​​​നി​​​​ക്കോ സോ​​​​ളി​​​​മാ​​​​നാ​​​​ണു നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.


ഈ ​​​​സ​​​​ന്യാ​​​​സ​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ സ്ഥാ​​​​പ​​​​ക​​​​നാ​​​​യ ഫാ. ​​​​ജയിം​​​​സ് അ​​​​ല്‍ബെ​​​​രി​​​​യോ​​​​ണെ ഒ​​​​രു നൂ​​​​റ്റാ​​​​ണ്ടു മു​​​​മ്പു സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് സോ​​​​ബി​​​​ക്കെ​​​​യി​​​​ന്‍. സ്‌​​​​പെ​​​​യി​​​​നി​​​​ലെ മാ​​​​ഡ്രി​​​​ഡ് ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന ഈ ​​​​സം​​​​ഘ​​​​ട​​​​ന ബൈ​​​​ബി​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ഭാ​​​​ഷ​​​​യും പ്ര​​​​സാ​​​​ധ​​​​ന​​​​വും വി​​​​ത​​​​ര​​​​ണ​​​​വും നി​​​​ര്‍വ​​​​ഹി​​​​ക്കു​​​​ന്നു.