ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോമ​ല​ബാ​ർ രൂ​പ​ത​യ്ക്ക് കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ
Wednesday, September 11, 2024 5:12 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
കാ​ന്‍റ​ബ​റി: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ കാ​ന്‍റ​ർ​ബ​റി​യി​ൽ പു​തി​യ മി​ഷ​ൻ. ഭാ​ര​ത അ​പ്പോ​സ്ത​ല​നാ​യ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ​യു​ടെ നാ​മ​ധേ​യ​ത്തി​ൽ മാ​ർ​ത്തോ​മ്മാ ശ്ലീ​ഹ മി​ഷ​ൻ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന മി​ഷ​ന്‍റെ പ്ര​ഖ്യാ​പ​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​വി​സ്റ്റ​ബി​ൾ ഔ​ർ ലേ​ഡി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ വ​ച്ച് മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍ നി​ർ​വ​ഹി​ക്കും.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, കെ​ന്‍റ് ഏ​രി​യ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ പോ​ൾ ഹെ​ൻ​ഡ്രി​ക്സ് എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ൽ ആ​ണ് പ്ര​ഖ്യാ​പ​നം. മി​ഷ​ൻ ഡ​യ​റ​ക്ട​ർ റവ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, കൈ​ക്കാ​ര​ൻ​മാ​ർ, വി​വി​ധ ക​മ്മി​റ്റി​ക​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മി​ഷ​ൻ പ്ര​ഖ്യാ​പ​ന​ത്തി​നും പി​താ​ക്ക​ന്മാ​രെ സ്വീ​ക​രി​ക്കു​വാ​നു​മാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​ണ് ന​ട​ന്നു വ​രു​ന്ന​ത്.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കൈ​ക്കാ​ര​ൻ​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ക: അനൂപ് ജോസ് - 07921 950445, ജീസസ് ഫിലിപ്പ് - 074234 66169, ജോഷി ജോസ് - 074036 56641.