സ​ന്ദ​ർ​ലാ​ൻ​ഡി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്
Saturday, September 14, 2024 4:29 PM IST
പി.ഡി. ജോർജ് നടവയൽ
സ​ന്ദ​ർ​ലാ​ൻ​ഡ്: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് സ​ന്ദ​ർ​ലാ​ൻ സെ​ന്‍റ് ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ക്കും. രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം മു​ഖ്യ​കാ​ർ​മി​ക​നാ​കും.

തു​ട​ർ​ന്ന് വി​ശ്വാ​സ പ്ര​ഘോ​ഷ​ണ പ്ര​ദ​ക്ഷി​ണം ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് റെ​ഡ്ഹൗ​സ് ക​മ്യൂ​ണി​റ്റി സെ​ന്‍റ​ർ​റി​ൽ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​ദീ​ക​രും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ക്കും.



സ​ന്ദ​ർ​ലാ​ൻ​ഡ് സീ​റോ​മ​ല​ബാ​ർ അം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ത്തെ സ​മ്പ​ന്ന​മാ​ക്കും. ഈ ​മാ​സം അ​ഞ്ചി​ന് ആ​രം​ഭി​ച്ച ഒ​ൻ​പ​ത് ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന നൊ​വേ​ന​യ്ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും ഫാ​മി​ലി യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ആ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തി​രു​നാ​ളി​നെ നോ​ർ​ത്ത് ഈ​സ്റ്റി​ലെ മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഗ​മ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫാ. ​ജി​ജോ പ്ലാ​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​രി​ഷ് ക​മ്മി​റ്റി.