ഗ്ലോ​സ്റ്റ​റി​ന് ഇ​ത് ച​രി​ത്ര നി​മി​ഷം; സെ​ന്‍റ് മേ​രീ​സ് മി​ഷ​ന്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് നി​ർ​വ​ഹി​ച്ചു
Friday, September 20, 2024 4:59 AM IST
ജെ​ഗി ജോ​സ​ഫ്
ഗ്ലോ​സ്റ്റ​ര്‍∙ ഗ്ലോ​സ്റ്റ​ര്‍ സെ​ന്‍റ് മേ​രീ​സ് പ്ര​പ്പോ​സ്ഡ് മി​ഷ​നെ സി​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ ത​ല​വ​ന്‍ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ സെ​ന്‍റ് മേ​രീ​സ് മി​ഷ​നാ​യി പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.

രാത്രി 7.15ന് രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ​ന്‍​സ്വാ പ​ത്തി​ലും വി​കാ​രി ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ലും ചേ​ര്‍​ന്ന് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് എ​ട്ട​ര​യോ​ടു​കൂ​ടി മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ്പി​ന് മെ​ഴു​കു​തി​രി കൈ​മാ​റി​യും മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലി​ന് ബൊ​ക്ക ന​ല്‍​കി​യും അ​ല്‍​ത്താ​ര​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു



ആ​ദ്യ​കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച കു​ട്ടി​ക​ളും വു​മ​ണ്‍​സ് ഫോ​റ​ത്തി​ലെ അം​ഗ​ങ്ങ​ളും ചേ​ര്‍​ന്ന് ഇ​രു​വ​രെ​യും പ​ള്ളി​യി​ലേ​ക്ക് ആ​ഘോ​ഷ​പൂ​ര്‍​വ്വം വ​ര​വേ​റ്റ​ത്. തു​ട​ര്‍​ന്ന് ച​ട​ങ്ങി​ല്‍ ഫാ ​ടോം ഒ​ലി​യ​ക​രോ​ട്ട് മി​ഷ​ന്‍ പ്ര​ഖ്യാ​പ​ന ഡി​ക്രി വാ​യി​ച്ചു. ഫാ. ജി​ബി​ന്‍​പോ​ള്‍ ഏ​വ​രേ​യും ച​ട​ങ്ങി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.


മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ൽ, മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍, ഫാ. ​ജി​ബി​ൻ, ട്ര​സ്റ്റി​മാ​രാ​യ ബാ​ബു അ​ളി​യ​ത്ത്, ആ​ന്‍റ​ണി ജ​യിം​സ് എ​ന്നി​വ​രും ചേ​ര്‍​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി മി​ഷ​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. ട്ര​സ്റ്റി ആ​ന്‍റ​ണി ജ​യിം​സ് പി​താ​ക്ക​ന്മാ​ര്‍​ക്കും പ​ങ്കു​ചേ​ര്‍​ന്ന മ​റ്റ് വി​ശ്വാ​സ​ക​ള്‍​ക്കു​മെ​ല്ലാം ന​ന്ദി പ​റ​ഞ്ഞു.



ജൂ​ബി ബി​ജോ​യ് അ​വ​താ​രി​ക​യാ​യി​രു​ന്നു. ശേ​ഷം എ​ല്ലാ​വ​ർ​ക്കും മ​ധു​രം വി​ത​ര​ണം ചെ​യ്തു. ഫാ ​ജി​ബി​ന്‍ പോ​ള്‍ വാ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ട്ര​സ്റ്റി​മാ​ര്‍​ക്കൊ​പ്പം മു​ഴു​വ​ന്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടേ​യും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ച​ട​ങ്ങ് ഗം​ഭീ​ര​മാ​ക്കി​യ​ത്.