ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ വാ​ർ​ഷി​ക സ​മ്മേ​ള​നം ശ​നി‌​യാ​ഴ്ച
Friday, September 20, 2024 3:03 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വാ​ർ​ഷി​ക സ​മ്മേ​ള​നം "ഥെെ​ബൂ​സാ' ശ​നി‌​യാ​ഴ്ച ബ​ർ​മിം​ഗ്ഹാ​മി​ലെ ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും.

ബ്രി​ട്ട​നി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി വ​നി​താ കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​റ്റെ​ല്ലാ പ​രി​പാ​ടി​ക​ളും മാ​റ്റി​വ​ച്ചു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ വ​നി​ത​ക​ൾ ബ​ർ​മിം​ഗ്ഹാം ​ബെ​ഥേ​ൽ ക​ൺ​വ​ൻ​ഷ​ൻ സെന്‍റ​റി​ൽ ന​ട​ക്കും.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യും രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ലിനോടും രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും മി​ഷ​നു​ക​ളി​ൽ നി​ന്നുമുള്ള വൈ​ദി​ക​രോ​ടു​മൊ​പ്പം കു​ർ​ബാ​ന അ​ർ​പ്പി​ക്കു​ക​യും ചെ​യ്യും.


രാ​വി​ലെ 8.30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ രൂ​പ​ത​യു​ടെ എ​ല്ലാ ഇ​ട​വ​ക മി​ഷ​ൻ പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​നു​ക​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​താ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ റവ. ഡോ. ​സി. ജീ​ൻ മാ​ത്യു എ​സ്എ​ച്ച്, വി​മ​ൻ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ട്വി​ങ്കി​ൾ റെ​യ്‌​സ​ൺ, സെ​ക്ര​ട്ട​റി അ​ൽ​ഫോ​ൻ​സാ കു​ര്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.