പു​തി​യ നേ​തൃ​ത്വ​വു​മാ​യി ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍
Tuesday, October 15, 2024 2:44 PM IST
ബേ​സിം​ഗ്സ്റ്റോ​ക്ക് (ഇം​ഗ്ല​ണ്ട്): ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം. ഇം​ഗ്ല​ണ്ടി​ലെ തെ​ക്ക​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ പ്ര​സി​ദ്ധ​മാ​യ ബേ​സിം​ഗ്സ്റ്റോ​ക്കി​ല്‍ 150ല്‍​പ്പ​രം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ണ്ട്.

അ​സോ​സി​യേ​ഷ​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സം​ഘ​ട​ന‌‌​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കാ​ന്‍ ഒ​രു വ​നി​ത പ്ര​സി​ഡ​ന്‍റും വ​നി​ത സെ​ക്ര​ട്ട​റി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മി​ക​വ് തെ​ളി​യി​ച്ച കോ​ട്ട​യം സ്വ​ദേ​ശി​നി കു​മാ​രി സെ​ബാ​സ്റ്റ്യ​നാ​ണ് പു​തി​യ പ്ര​സി​ഡ​ന്‍റ്.

ആ​ദ്യ​മാ​യി ഭ​ര​ണ​സ​മി​തി​യി​ലേ​ക്കെ​ത്തു​ന്ന ഷ​ജി​നി സെ​ബാ​സ്റ്റ്യ​നാ​ണ് സെ​ക്ര​ട്ട​റി. ക​ഴി​ഞ്ഞവ​ര്‍​ഷം ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി​രു​ന്ന മൃ​ദു​ല്‍ തോ​മ​സാ​ണ് ട്ര​ഷ​റര്‍. ന​വാ​ഗ​ത​നാ​യ വി​വേ​ക് ബാ​ബു വൈ​സ് പ്ര​സി​ഡ​ന്‍റാ​യും മു​ന്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലെ​റി​ന്‍ കു​ഞ്ചെ​റി​യ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യും മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗം മ​നു മാ​ത്യു ജോ​യി​ന്‍റ ട്ര​ഷ​ററായും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ല്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​നോ ഫി​ലി​പ്പി​നെ ഇ​ന്‍റേ​ണ​ല്‍ ഓ​ഡി​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പൗ​ലോ​സ് പാ​ലാ​ട്ടി, സി.​ആ​ര്‍. മ​നോ​ജ്, സെ​ബി​ന്‍ ക​ല്ല​റ​ക്ക​ല്‍, ഷ​ജി​ല സെ​ബാ​സ്റ്റ്യ​ന്‍, ബി​ന്ദു ബി​ജു എ​ന്നി​വ​ര്‍ ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ്ര​വ​ര്‍​ത്ത​ന വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ള്‍ ഓ​ഡി​റ്റ് ചെ​യ്യാ​ന്‍ വി​ന്‍​സ​ന്‍റ് പോ​ളി​നെ എ​ക്‌​സ്റ്റേ​ണ​ല്‍ ഓ​ഡി​റ്റ​റായും തെ​ര​ഞ്ഞെ​ടു​ത്തു. 2025 ജ​നു​വ​രി 11നു ​ബ്ലൂ കോ​ട്ട് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക്രി​സ്മ​സ് - പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​വാ​ന്‍ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ച്ചു.