ആ​ഘോ​ഷ​മി​ല്ലാ​തെ ഡ​ബ്ല്യൂ​എം​സി പു​തു​വ​ത്സ​ര കൂ​ട്ടാ​യ്മ
Friday, January 18, 2019 10:16 PM IST
ഡാ​ള​സ്: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡി​എ​ഫ്ഡ​ബ്ല്യൂ പ്രൊ​വി​ൻ​സ് ഇ​ത്ത​വ​ണ​ത്തെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര പ​രി​പാ​ടി​ക​ൾ ചി​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യും കേ​ര​ള​ത്തി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ല​ളി​ത​മാ​യി ആ​ച​രി​ച്ചു. കേ​ര​ള​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന പ്രൊ​ജെ​ക്ടു​ക​ൾ​ക്കു കൈ​ത്താ​ങ്ങ​ൽ ന​ൽ​കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​യ്യാ​ല​ക്ക​കം അ​റി​യി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​മേ​രി​ക്ക റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ പി.​സി. മാ​ത്യു യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ കേ​ര​ള​ത്തി​ൽ ചെ​യ്യു​ന്ന ദു​രി​താ​ശ്വ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി അ​ദ്ദേ​ഹം വി​വ​രി​ച്ചു. കൊ​ച്ചി​യി​ൽ ക​ഴി​ഞ്ഞ 13 നു ​കൂ​ടി​യ ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ണ്‍​സി​ൽ മീ​റ്റിം​ഗി​ൽ എ​ടു​ത്ത തീ​രു​മാ​നം അ​നു​സ​രി​ച്ചു വീ​ടി​ല്ലാ​ത്ത​വ​ർ​ക്കു​വേ​ണ്ടി ആ​ദ്യ​ഘ​ട്ടം ഇ​രു​പ​ത്തി അ​ഞ്ചു വീ​ടു​ക​ൾ വ​യ്ക്കു​വാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി സി.​യു. മ​ത്താ​യി​യും പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള​യും സം​യു​ക്ത​മാ​യി അ​റി​യി​ച്ച​താ​യി പി.​സി. മാ​ത്യു ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ലോ​ക​മെ​ന്പാ​ടു​മു​ള്ള വി​വി​ധ പ്രൊ​വി​ൻ​സു​ക​ളാ​ണ് വീ​ടു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്യു​ക.

പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ബ​ഹ്റൈ​ൻ സ​യാ​നി സൂ​പ്പ​ർ സ്പെ​ഷ്യ​ലി​റ്റി മു​ൻ ന​ഴ്സിം​ഗ് ഡ​യ​റ​ക്ട​ർ മേ​രി തോ​മ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. ഹെ​ൽ​ത്ത് ഫോ​റം ചെ​യ​ർ ബി​ജി എ​ഡ്വേ​ർ​ഡ് ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി.

വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ൽ എ​ഡ്വേ​ർ​ഡ്, തോ​മ​സ് ചെ​ല്ലേ​ത്, സാം ​മാ​ത്യു, ബി​സി​ന​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഷാ​ജി നി​ര​ക്ക​ൽ, അ​നി​ൽ മാ​ത്യു ഓ​ൾ സ്റ്റേ​റ്റ്, മ​നോ​ജ് ഡ​ബ്ലു​എ​ഫ്ജി, തോ​മ​സ് മാ​ത്യു, റ​ജി ക​യ്യാ​ല​ക്ക​കം മു​ത​ലാ​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മാ​ത്യു മ​ത്താ​യി മ​നോ​ഹ​ര​മാ​യ ക്രി​സ്തു​മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. കു​ട്ടി​ക​ളു​ടെ പാ​ട്ടും, വൈ​റ്റ് എ​ലി​ഫ​ന്‍റ് ഗെ​യി​മും ല​ളി​ത​മാ​യ പ​രി​പാ​ടി​ക​ൾ​ക്ക് മ​നോ​ഹാ​ര്യം പ​ക​ർ​ന്നു. ഷേ​ർ​ലി ഷാ​ജി നി​ര​ക്ക​ൽ ന​ന്ദി പ്ര​സം​ഗ​ത്തി​ൽ പ്രോ​വി​ൻ​സി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​എ.​വി. അ​നൂ​പ്, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​രു​വി​ള, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, വൈ​സ് ചെ​യ​ർ ത​ങ്ക​മ​ണി അ​ര​വി​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ചെ​റി​യാ​ൻ, അ​മേ​രി​ക്ക റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, സെ​ക്ര​ട്ട​റി സു​ധി​ർ ന​ന്പി​യാ​ർ, ട്ര​ഷ​ർ ഫി​ലി​പ്പ് മാ​രേ​ട്, അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ പീ​റ്റ​ർ, ബി​സി​ന​സ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഫ്രി​ക്സ്മോ​ൻ മൈ​ക്കി​ൾ, പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് എ​ബ്ര​ഹാം മു​ത​ലാ​യ​വ​ർ ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പു​ത്ത​ൻ​പു​ര​യ്ക്ക​ൽ മാ​ത്യു