ഒ​ഹാ​യോ ഹാ​ർ​ട്ട്ബി​റ്റ് ബി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പു​വ​ച്ചു നി​യ​മ​മാ​യി
Friday, April 12, 2019 11:08 PM IST
ഒ​ഹാ​യോ: മാ​താ​വി​ന്‍റെ ഗ​ർ​ഭ​പാ​ത്ര​ത്തി​ൽ ഉ​രു​വാ​യ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ പി​ന്നെ ഗ​ർ​ഭ​ചി​ദ്രം ന​ട​ത്തു​ന്ന​തി​ന് നി​രോ​ധി​ക്കു​ന്ന ഹാ​ർ​ട്ട്ബി​റ്റ് ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ മൈ​ക്ക് ഡ്വ​യ​ൻ ഒ​പ്പു വ​ച്ചു.

റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​റ​ൽ അ​സം​ബ്ലി ബി​ൽ പാ​സാ​ക്കി അ​ടു​ത്ത ദി​വ​സം ത​ന്നെ ഒ​ഹാ​യൊ ഗ​വ​ർ​ണ​ർ ഒ​പ്പു വെ​ച്ചു നി​യ​മ​മാ​ക്കു​ക​യാ​യി​രു​ന്നു ഏ​പ്രി​ൽ 11 വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സു​പ്ര​ധാ​ന ബി​ല്ലി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ട​ത്. ഹൃ​ദ​യ​മി​ടി​പ്പ് ആ​രം​ഭി​ച്ച​തി​നു​ശേ​ഷം ഗ​ർ​ഭ​ചി​ദ്രം നി​രോ​ധി​ക്കു​ന്ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ഒ​ഹാ​യോ.

സാ​ധാ​ര​ണ ആ​റാ​ഴ്ച പ്രാ​യ​മാ​യാ​ൽ ഹൃ​ദ​യ​മി​ടി​പ്പ് ആ​രം​ഭി​ക്കും. ഒ​രു പ​ക്ഷേ മാ​താ​വ് പോ​ലും താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​യു​ന്ന​തി​ന് മു​ന്പ് ത​ന്നെ കു​ഞ്ഞി​ന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് തു​ട​ങ്ങു​മെ​ന്നാ​ണ് വി​ദ​ഗ്ദ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ബ​ലാ​ൽ​സം​ഗ​ത്തി​നു ഇ​ര​യാ​യി ഗ​ർ​ഭം ധ​രി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ പോ​ലും ഈ ​ബി​ല്ലി​ന്‍റെ പ​രി​ധി​യി​ൽ വ​രും.

പു​തി​യ നി​യ​മ​ത്തെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യു​മെ​ന്ന് നി​ര​വ​ധി സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. കോ​ട​തി പു​തി​യ നി​യ​മ​ത്തെ ത​ട​ഞ്ഞി​ല്ലെ​ങ്കി​ൽ 90 ദി​വ​സ​ത്തി​ന​കം നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ