നവതി ആഘോഷിക്കുന്ന റവ ഡോ. എം.ജെ തോമസിന് ഐപിഎല്ലിന്‍റെ ആദരവും വചന പ്രഘോഷണവും ഏപ്രിൽ 23 ന്
Saturday, April 20, 2019 4:38 PM IST
ഷിക്കാഗോ : നവതി ആഘോഷിക്കുന്ന സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സീനിയർ മോസ്റ്റ് വൈദികനും വേദ പണ്ഡിതനും സുവിശേഷ പ്രസംഗികനുമായ റവ ഡോ. എം.ജെ തോമസിന് ഏപ്രില്‍ 23 ന് (ചൊവ്വ) ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈനിൽ മുഖ്യപ്രഭാഷണം നിർവഹിക്കും.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍.ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 നാണ് (ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ ലൈൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. തോമസ് അച്ചന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും1712 770 4821 എന്ന പുതിയ ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങൾക്ക്: സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) [email protected],713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ