സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ : ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​ങ്കെ​ടു​ക്കും
Monday, April 22, 2019 10:10 PM IST
ഹൂ​സ്റ്റ​ണ്‍: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഇ​ന്ത്യ​യ്ക്ക് പു​റ​ത്തു​ള്ള ആ​ദ്യ രൂ​പ​ത​യാ​യ ഷി​ക്കാ​ഗോ രൂ​പ​ത​യു​ടെ ഏ​ഴാ​മ​ത് ദേ​ശീ​യ സീ​റോ മ​ല​ബാ​ർ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി പ​ങ്കെ​ടു​ക്കും. ഹൂ​സ്റ്റ​ണ്‍ ഫൊ​റോ​നാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലാ​ണ് നാ​ലു​ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ. ഓ​ഗ​സ്റ്റ് ഒ​ന്നി​നു തു​ട​ങ്ങു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ ര​ക്ഷാ​ധി​കാ​രി ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്താ​ണ്. രൂ​പ​താ സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും , ഫൊ​റോ​ന വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ കോ ​ക​ണ്‍​വീ​ന​റു​മാ​ണ്. ക​ണ്‍​വ​ൻ​ഷ​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ചെ​യ​ർ​മാ​ൻ അ​ല​ക്സ് കു​ട​ക്ക​ച്ചി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ജ​യ​ക​ര​മാ​യി പു​രോ​ഗ​മി​ച്ചു വ​രു​ന്നു. മാ​ർ​ത്തോ​മ്മ മാ​ർ​ഗം വി​ശു​ദ്ധി​യി​ലേ​ക്കു​ള്ള മാ​ർ​ഗം, ഉ​ണ​ർ​ന്നു പ്ര​ശോ​ഭി​ക്കു​ക എ​ന്ന ര​ണ്ട് ആ​പ്ത​വാ​ക്യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ടാ​ണ് സീ​റോ മ​ല​ബാ​ർ ക​ണ്‍​വ​ൻ​ഷ​ൻ വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന നാ​ൽ​പ​തോ​ളം സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും, നാ​ൽ​പ്പ​ത്തി​യ​ഞ്ചോ​ളം മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​യി അ​യ്യാ​യി​ര​ത്തി​ൽ​പ​രം വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. കേ​ര​ള​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ൽ നി​ന്നും പ്ര​മു​ഖ സാ​മൂ​ഹ്യ ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ പ​ങ്കെ​ടു​ത്തു ഉ​ണ​ർ​വി​ന്‍റെ സ​ന്ദേ​ശം പ​ക​രും. സ​ഭ​യു​ടെ വി​ശ്വാ​സ ദീ​പ്തി പ്ര​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തോ​ടൊ​പ്പം, രൂ​പ​ത​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ മ​ഹാ​സം​ഗ​മ​വേ​ദി കൂ​ടി​യാ​വും ക​ണ്‍​വ​ൻ​ഷ​ൻ.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ