ഐ.എം. പെയ് അന്തരിച്ചു
Saturday, May 18, 2019 2:00 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ഇ​​​രു​​​പ​​​താം നൂ​​​റ്റാ​​​ണ്ടു ക​​​ണ്ട ഏ​​​റ്റ​​​വും പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യ വാ​​​സ്തു​​​ശി​​​ല്പി​​​ക​​​ളി​​​ൽ ഒ​​​രാ​​​ളാ​​​യ ഐ.​​​എം. പെ​​​യ്(102) അ​​​ന്ത​​​രി​​​ച്ചു. വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഗാ​​​ല​​​റി ഓ​​​ഫ് ആ​​​ർ​​​ട്സി​​​ന്‍റെ ഈ​​​സ്റ്റ് ബി​​​ൽ​​​ഡിം​​​ഗ്, പാ​​​രീ​​​സി​​​ലെ ലു​​​വ്‌​​​റ് മ്യൂ​​​സി​​​യ​​​ത്തി​​​നു മു​​​ന്നി​​​ലു​​​ള്ള ഗ്ലാ​​​സ് പി​​​ര​​​മി​​​ഡ്, ക്ലീ​​​വ്‌​​​ല​​​ൻ​​​ഡി​​​ലെ റോ​​​ക്ക് ആ​​​ൻ​​​ഡ് റോ​​​ൾ ഹാ​​​ൾ ഓ​​​ഫ് ഫെ​​​യിം മ്യൂ​​​സി​​​യം തു​​​ട​​​ങ്ങി​​​യ​​​വ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത​​​ത് ഇ​​​ദ്ദേ​​​ഹ​​​മാ​​​ണ്.

ചൈ​​​ന​​​യി​​​ൽ ജ​​​നി​​​ച്ച പെ​​​യ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മാ​​​സ​​​ച്ചുസെ​​​റ്റ്സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ലും ഹാ​​​ർ​​​വ​​​ഡി​​​ലെ ഡി​​​സൈ​​​ൻ സ്കൂ​​​ളി​​​ലും വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. തു​​​ട​​​ർ​​​ന്ന് ന്യൂ​​​യോ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച ഇ​​​ദ്ദേ​​​ഹം താ​​​ഴ്‌​​​ന്ന വ​​​രു​​​മാ​​​ന​​​ക്കാ​​​ർ​​​ക്കാ​​​യി ഭ​​​വ​​​ന​​​ങ്ങ​​​ൾ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ന്ന​​​തി​​​ൽ ശ്ര​​​ദ്ധ​​​ പ​​​തി​​​പ്പി​​​ച്ചു. ഇ​​​തി​​​ൽ ആ​​​കൃ​​​ഷ്ട​​​നാ​​​യ മു​​​ൻ ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഫ്രാ​​​ൻ​​​സ്വാ മി​​ത്ത​​റാം​​ഗ് 1983ൽ ​​​ലു​​​വ്റി​​​ലെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നു ക്ഷ​​​ണി​​​ച്ചു.

പെ​​​യ്‌​​​യു​​​ടെ കൈ​​​യൊപ്പു പ​​​തി​​​ഞ്ഞ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ലോ​​​ക​​​ത്തി​​​ലെ പ​​​ല​​​ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ണ്ട്.മാ​​ൻ​​ഹ​​ട്ട​​നി​​ലെ ജേ​​​ക്ക​​​ബ് ജെ​​​വി​​​റ്റ്സ് ക​​​ൺ​​​വെ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ, ഡാ​​​ള​​​സി​​​ലെ മോ​​​ർ​​​ട്ട​​​ൺ മെ​​​യ്സ​​​ൺ സിം​​​ഫ​​​ണി സെ​​​ന്‍റ​​​ർ, ഹോ​​​ങ്കോം​​​ഗി​​​ലെ ബാ​​​ങ്ക് ഓ​​​ഫ് ചൈ​​​നാ ട​​​വ​​​ർ, ദോ​​​ഹ​​​യി​​​ലെ ഇ​​​സ്‌​​​ലാ​​​മി​​​ക് ആ​​​ർ​​​ട്ട് മ്യൂ​​​സി​​​യം, ജ​​​പ്പാ​​​നി​​​ലെ ക്യോ​​​ട്ടോ​​​യ്ക്കു സ​​​മീ​​​പ​​​മു​​​ള്ള മി​​​ഹോ മ്യൂ​​​സി​​​യം തു​​​ട​​​ങ്ങി​​​യ​​​വ ഇ​​​തി​​​ൽ ചി​​​ല​​​താ​​​ണ്.