ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ കെഎച്ച്എന്‍എ ശു​ഭാ​രം​ഭം
Thursday, May 23, 2019 2:45 PM IST
ഹൂ​സ്റ്റ​ണ്‍: കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ ദ്വൈ​വാ​ർ​ഷി​ക ഹൈ​ന്ദ​വ​സം​ഗ​മ​ത്തി​ന്‍റെ ഹു​സ്റ്റ​ണി​ലെ ശു​ഭാ​രം​ഭം ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​വേ​ശ​ക​ര​മാ​യി ന​ട​ന്നു. ഹൂ​സ്റ്റ​ണ്‍ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ സ​മ​യ​ത്തു ത​ന്നെ സം​ഘ​ടി​പ്പി​ച്ച ശു​ഭാ​രം​ഭ​ത്തി​ൽ കെഎച്ച്എന്‍എ​യു​ടെ ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളും ഹു​സ്റ്റ​ണി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.

ക​ഐ​ച്ച്എ​ൻ​എ​യു​ടെ വ​ള​ർ​ച്ച​യ്ക്ക് എ​ക്കാ​ല​ത്തും ഉ​റ​ച്ച സം​ഭാ​വ​ന ന​ൽ​കി​യി​ട്ടു​ള്ള​വ​രാ​ണ് ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളെ​ന്ന് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ക​ഐ​ച്ച്എ​ൻ​എ അ​ധ്യ​ക്ഷ ഡോ. ​രേ​ഖ മേ​നോ​ൻ പ​റ​ഞ്ഞു. ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നി​ലെ പ​ങ്കാ​ളി​ത്ത​ത്തി​ലും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​ലും ഹൂ​സ്റ്റ​ണ്‍ മു​ൻ നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.

ഉ​പാ​ധ്യ​ക്ഷ​ൻ ജ​യ്ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ, ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ ര​തി മേ​നോ​ൻ, ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ അ​ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. ഓ​ഗ​സ്റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 2 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് പ​ത്താ​മ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ൻ അ​ര​ങ്ങേ​റു​ക

ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗൂ​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ശ​ശി​ധ​ര​ൻ നാ​യ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജി​ത്ത് നാ​യ​ർ, ക​ഐ​ച്ച്എ​ൻ​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​രി​ശി​വ​രാ​മ​ൻ, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം സു​നി​ൽ നാ​യ​ർ, ടെ​ക്സ​സ് റീ​ജ​ണ്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശു​ഭാ​രം​ഭം സം​ഘ​ടി​പ്പി​ച്ച​ത്. സു​രേ​ഷ് രാ​മ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സു​നി​ൽ നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ക​ണ്‍​വ​ൻ​ഷ​നി​ലേ​ക്ക് ഇ​രു​പ​ത്ത​ഞ്ചോ​ളം ര​ജി​സ്ട്രേ​ഷ​നു​ക​ൾ ത​ദ​വ​സ​ര​ത്തി​ൽ ത​ന്നെ ല​ഭി​ച്ചു.

ശു​ഭാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന കെഎച്ച്എന്‍എ ഹൂ​സ്റ്റ​ണ്‍ റീ​ജ​ണ​ൽ യോ​ഗ​ത്തി​ൽ സോ​മ​രാ​ജ​ൻ നാ​യ​ർ, ചി​റ്റൂ​ർ രാ​മ​ച​ന്ദ്ര​ൻ, ര​മാ പി​ള്ള, ഗോ​പ​കു​മാ​ർ ഭാ​സ്ക്ക​ര​ൻ, മു​ര​ളി കേ​ശ​വ​ൻ, അ​ശോ​ക​ൻ കേ​ശ​വ​ൻ, വി​നോ​ദ് വാ​സു​ദേ​വ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.