സി​എം​എ​യു​ടെ ഫൊ​ക്കാ​ന പ്ര​തി​നി​ധി​ക​ളെ അ​നു​മോ​ദി​ച്ചു
Friday, June 14, 2019 1:02 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 2018-20 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഫൊ​ക്കാ​ന പ്ര​തി​നി​ധി​ക​ളെ മേ​യ് 31നു ​പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ചു തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ണ്ടാ​യി. ഏ​ഴു​പേ​ർ മാ​ത്ര​മാ​ണ് വേ​ണ്ടി​യി​രു​ന്ന​തെ​ങ്കി​ലും പ​ത്തി​ല​ധി​കം ആ​ളു​ക​ളു​ടെ പേ​രു​ക​ളാ​ണ് നി​ർ​ദേ​ശി​ച്ച​ത്. സീ​നി​യ​ർ അം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് മ​റ്റു​ള്ള​വ​ർ പി·ാ​റു​ക​യും ലെ​ജി പ​ട്ട​രു​മ​ഠം, മ​ത്യാ​സ് പു​ല്ലാ​പ്പ​ള്ളി, ലീ​ല ജോ​സ​ഫ്, അ​ല​ക്സാ​ണ്ട​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, റ്റോ​മി അം​ബേ​നാ​ട്ട്, ജോ​യി​മോ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ, അ​ഗ​സ്റ്റി​ൻ ക​രി​ങ്കു​റ്റി എ​ന്നി​വ​ർ ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

2018-20 ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി അ​തി​നൂ​ത​ന​മാ​യ പ​ല പ​ദ്ധ​തി​ക​ളു​മാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രേ​യും ഹാ​ർ​ദ്ദ​വ​മാ​യി ക്ഷ​ണി​ക്കു​ക​യും, അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ഷി​ക്കാ​ഗോ​യി​ൽ നി​ന്നു​ള്ള ഫൊ​ക്കാ​ന ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പ്ര​വീ​ണ്‍ തോ​മ​സും, ആ​ർ.​വി.​പി ഫ്രാ​ൻ​സീ​സ് കി​ഴ​ക്കേ​ക്കു​റ്റും അ​റി​യി​ച്ചു.

അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലു​തും പ​ഴ​ക്ക​മു​ള്ള​തു​മാ​യ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​യ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു ചു​ക്കാ​ൻ പി​ടി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി ജോ​ഷി വ​ള്ളി​ക്ക​ളം, ട്ര​ഷ​റ​ർ ജി​തേ​ഷ് ചു​ങ്ക​ത്ത് എ​ന്നി​വ​രേ​യും മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളേ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം