ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് ച​രി​ത്ര നേ​ട്ടം; ന്യൂ​യോ​ർ​ക്ക് കോ​ള​ജി​ൽ നി​ന്നും ബി​രു​ദം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത് പ​തി​മൂ​ന്നാം വ​യ​സി​ൽ
Friday, June 14, 2019 1:34 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​യാ​യ ക​മ​ൽ കി​ര​ണ്‍ രാ​ജു എ​ന്ന പ​തി​മൂ​ന്നു​കാ​ര​ൻ ന്യൂ​യോ​ർ​ക്ക് കോ​ള​ജി​ൽ നി​ന്നും ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ത് സ​യ​ൻ​സ് ഇ​ൻ ബി​സി​ന​സ് എ​ന്ന വി​ഷ​യ​ത്തി​ൽ. ജൂ​ണ്‍ 21 ന് ​ന​ട​ക്കു​ന്ന ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ബി​രു​ദ വി​ദ്യാ​ർ​ഥി എ​ന്ന റെ​ക്കോ​ർ​ഡ് ക​മ​ൽ കി​ര​ണി​ന്‍റെ പേ​രി​ൽ കു​റി​ക്ക​പ്പെ​ടും.

10 വ​യ​സ് പ്രാ​യ​മു​ള്ള​പ്പോ​ൾ ത​ന്നെ കോ​ള​ജ് ക്രെ​ഡി​റ്റ് ഓ​ണ്‍​ലൈ​നി​ലൂ​ടെ സ്വ​ന്ത​മാ​ക്കാ​ൻ ക​മ​ലി​ന് ക​ഴി​ഞ്ഞി​രു​ന്നു. അ​മേ​രി​ക്ക​ൻ കൗ​ണ്‍​സി​ൽ ഓ​ണ്‍ എ​ഡ്യു​ക്കേ​ഷ​ൻ ആ​ന്‍റ് നാ​ഷ​ണ​ൽ കോ​ള​ജ് ക്രെ​ഡി​റ്റ് റ​ക്ക​മെ​ന്േ‍​റ​ഷ​ൻ സ​ർ​വീ​സ് അം​ഗീ​കാ​ര​മു​ള്ള 140 പ്ല​സ് ക്ര​ഡി​റ്റു​ക​ളാ​ണ് ക​മ​ൽ നേ​ടി​യെ​ടു​ത്ത​ത്.

പെ​ൻ ഫോ​സ്റ്റ​ർ ഹൈ​സ്കൂ​ളി​ൽ നി​ന്നും നാ​ലു വ​ർ​ഷ​ത്തെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ലൂ​ടെ ഹൈ​സ്കൂ​ൾ ഡി​പ്ലോ​മ​യും കി​ര​ണി​ന് ല​ഭി​ച്ചു. 4/4 ജി​പി​എ​യോ​ടെ ബി​രു​ദ പ​ഠ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ ക​മ​ൽ ഹാ​ർ​വാ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ബി​സി​ന​സ്സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​ത്തി​നു പ​ഠ​നം തു​ട​രു​വാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രി​ക്കു​ന്ന​ത്.

സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ര​വി​യും ദു​ർ​ഗ​യും ഇ​ന്ത്യ​യി​ൽ നി​ന്നും കു​ടി​യേ​റി​യ​വ​രാ​ണ്. ഇ​വ​രു​ടെ ര​ണ്ടു​മ​ക്ക​ളി​ൽ ക​മ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ ശ​ശി കി​ര​ണ്‍ രാ​ജു​വും അ​തേ ദി​വ​സം ത​ന്നെ​യാ​ണ് ബി​രു​ദ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ