ആ​ത്മീ​യ​ത​യു​ടെ ധ​ന്യ​മു​ഹൂ​ർ​ത്ത സാ​ക്ഷ്യ​വു​മാ​യി ഫാ. ​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ൽ
Friday, July 12, 2019 11:15 PM IST
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​യാ​യി ഫാ. ​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ്ഥാ​ന​മൊ​ഴി​ഞ്ഞ ഫാ. ​സു​ജി​ത് തോ​മ​സി​ന്‍റെ സ്ഥാ​ന​ത്തേ​ക്ക് ഇ​ക്ക​ഴി​ഞ്ഞ ഭ​ദ്രാ​സ​ന അ​സം​ബ്ലി​യി​ൽ വ​ച്ചാ​ണ് ഫാ. ​ഡോ. വ​റു​ഗീ​സ് എം. ​ഡാ​നി​യ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

അ​മേ​രി​ക്ക​യി​ലെ യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും പോ​സ്റ്റ് ഡോ​ക്ട​റ​ൽ ഫെ​ലോ​ഷി​പ്പ് നേ​ടി​യ വ​റു​ഗീ​സ് അ​ച്ച​ൻ വൈ​ദി​ക​വൃ​ത്തി​യി​ലെ വേ​റി​ട്ട വ്യ​ക്തി​ത്വ​മാ​ണ്. സെ​ന്‍റ് വ്ളാ​ഡി​മി​ർ സെ​മി​നാ​രി​യി​ലെ പ്രൊ​ഫ​സ​റും ഓ​റ​ഞ്ച്ബ​ർ​ഗ് സെ​ന്‍റ് ജോ​ണ്‍​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലെ വി​കാ​രി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. കൗ​ണ്‍​സി​ലിം​ഗി​നു വേ​ണ്ടി​യും സ്കൊ​ളാ​സ്റ്റി​ക്ക് അ​ക്കാ​ദ​മി ഫോ​ർ ഹൈ ​എ​ജ്യു​ക്കേ​ഷ​ൻ ഗൈ​ഡ​ൻ​സി​നും വേ​ണ്ടി​യു​ള്ള സ്ഥാ​പ​ന​ത്തി​ന്‍റെ സ്ഥാ​പ​ക​ൻ.
ഓ​സ്ട്രേ​ലി​യ​യി​ലെ മൊ​ണാ​ഷ് യൂ​ണി​വേ​ഴ്സി​റ്റി, നെ​ത​ർ​ല​ൻ​ഡ്സി​ലെ റാ​ഡ്ബൗ​ണ്ട് യൂ​ണി​വേ​ഴ്സി​റ്റി, ഇ​റ്റ​ലി​യി​ലെ പാ​ദ്വാ യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗ​വേ​ഷ​ണം ന​ട​ത്തി ഓ​സ്ട്രേ​ലി​യ​യി​ലെ മെ​ൽ​ബ​ണി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡി​വൈ​നി​റ്റി​യി​ൽ നി​ന്നും തീ​യോ​ള​ജി ആ​ൻ​ഡ് എ​ത്തി​ക്സി​ൽ ഡോ​ക്ട​ർ ഓ​ഫ് ഫി​ലോ​സ​ഫി നേ​ടി.

ഹൈ​ദ​രാ​ബാ​ദി​ലെ ഒ​സ്മാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബി​എ ബി​രു​ദം. തു​ട​ർ​ന്ന് കോ​ട്ട​യം തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ നി​ന്നും സേ​ക്ര​ഡ് തി​യോ​ള​ജി​യി​ൽ ഗ്രാ​ജ്വേ​ഷ​ൻ. പി​ന്നീ​ട് കൊ​ൽ​ക്ക​ത്ത​യി​ലെ സേ​രാം​പു​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബാ​ച്ചി​ല​ർ ഓ​ഫ് ഡി​വി​നി​റ്റി, മെ​ൽ​ബ​ണി​ലെ ഓ​സ്റ്റി​ൻ ഹോ​സ്പി​റ്റ​ലി​ൽ നി​ന്നും ക്ലി​നി​ക്ക​ൽ പാ​സ്റ്റ​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (സി​പി​ഇ), ബെ​ൽ​ജി​യ​ത്തി​ലെ കാ​ത്ത​ലി​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ബ​യോ എ​ത്തി​ക്സി​ൽ എം​എ ബി​രു​ദം എ​ന്നി​വ അ​ദ്ദേ​ഹം നേ​ടി.

സെ​ന്‍റ് വ്ളാ​ഡി​മേ​ഴ്സി​ൽ നി​ന്നും മി​ക​ച്ച ഫാ​ക്ക​ൽ​റ്റി​ക്കു​ള്ള സെ​ന്‍റ് മ​ക്രീ​ന അ​വാ​ർ​ഡ്, ഇ​റാ​സ്മ​സ് മു​ൻ​ഡു​സ് യൂ​റോ​പ്യ​ൻ ഫെ​ലോ​ഷി​പ്പ്, ഓ​സ്ട്രേ​ലി​യ​ൻ പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് അ​വാ​ർ​ഡ്, ഓ​സ്ട്രേ​ലി​യ​ൻ റി​സ​ർ​ച്ച് ട്രെ​യി​നിം​ഗ് സ്കീം ​സ്കോ​ള​ർ​ഷി​പ്പ് എ​ന്നി​വ നേ​ടി.

സാ​ൾ​ട്ട് ലേ​ക്കി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് ഓ​ഫ് ദി ​വേ​ൾ​ഡ് റി​ലീ​ജി​യ​ൻ​സ്, യേ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന പേ​ഴ്സ​ണ്‍​ഹു​ഡ് ബി​യോ​ണ്ട് ദി ​ഹ്യു​മ​ൻ കോ​ണ്‍​ഫ​റ​ൻ​സ്, ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ്, ഇ​റ്റ​ലി​യി​ലെ പാ​ദ്വ​വ​യി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ വ​ർ​ക്ക്ഷോ​പ്പ് കോ​ണ്‍​ട്രാ​വേ​ഴ്സി​സ് വി​ത്തി​ൻ ദി ​സ​യ​ന്‍റി​ഫി​ക്ക് റെ​വ​ല്യൂ​ഷ​ൻ, നെ​ത​ർ​ല​ൻ​ഡ്സി​ൽ ന​ട​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഫോ​ർ അ​ഡ്വാ​ൻ​സ്ഡ് ബ​യോ എ​ത്തി​ക്സ്, ബ്ര​സ​ൽ​സി​ൽ ന​ട​ന്ന കാ​രി​ത്താ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ്, ല്ു​വ​നി​ൽ ന​ട​ന്ന യൂ​റോ​പ്യ​ൻ ബ​യോ എ​ത്തി​ക്സ് കോ​ണ്‍​ഫ​റ​ൻ​സ്, മെ​ൽ​ബ​ണി​ൽ ന​ട​ന്ന എ.​എ.​എ​ൻ. ഇ​സ​ഡ്എ​സി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്തു.

മെ​ൽ​ബ​ണി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ്ര​സി​ഡ​ന്‍റും വി​കാ​രി​യു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തു​ട​ർ​ന്ന്, ന്യൂ​സി​ല​ൻ​ഡി​ലെ സെ​ന്‍റ് ഡ​യ​നേ​ഷ്യ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക വി​കാ​രി​യു​മാ​യി​രു​ന്നു. ജ​ർ​മ​നി​യി​ലെ കോ​ള​നി​ൽ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ സ​ന്ദ​ർ​ശ​ക വൈ​ദി​ക​നാ​യി​രു​ന്നു. ഹാ​ർ​ട്ട്ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യു​ടെ പ്ര​സി​ഡ​ന്‍റും സ്ഥാ​പ​ക വി​കാ​രി​യു​മാ​യി​രു​ന്നു. നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ക്ല​ർ​ജി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി​യാ​യും ര​ണ്ടു വ​ർ​ഷം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ