പ്രവീണ്‍ മെമ്മോറിയല്‍ ഫെബ്രുവരി 23ന്
Wednesday, August 14, 2019 12:44 PM IST
ഷിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് മെമ്മോറിയല്‍ സര്‍വീസ് ഫെബ്രുവരി 23നു ഷിക്കാഗോ മാര്‍ത്തോമാ പള്ളില്‍ വച്ച് വൈകുന്നേരം നാലു മുതല്‍ ആറുവരെ നടത്തുന്നതാണ്.

കോണ്‍ഗ്രസ് വുമണ്‍ ജാന്‍ ഷക്കോസ്‌കി, മോര്‍ട്ടന്‍ഗ്രോവ് മേയര്‍ ഡാന്‍ഡി മരിയ, കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി എന്നിവര്‍ സംസാരിക്കുന്നതാണ്.

ഈ മീറ്റിംഗിലേക്ക് എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ജസ്റ്റീസ് ഫോര്‍ പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസും, പ്രവീണ്‍ വര്‍ഗീസിന്റെ കുടുംബാംഗങ്ങളും അഭ്യര്‍ത്ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം