പ​ച്ച​മു​ള​ക് ക​യ​റ്റി​യ ട്ര​ക്കി​ൽ നി​ന്നും നാ​ലു ട​ണ്‍ ക​ഞ്ചാ​വ് പി​ടി​കൂ​ടി
Monday, August 19, 2019 11:58 PM IST
ക​ലി​ഫോ​ർ​ണി​യ: മെ​ക്സി​ക്കോ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് ക​ട​ത്തി കൊ​ണ്ടു​വ​ന്ന നാ​ലു ട​ണ്ണോ​ളം ക​ഞ്ചാ​വ് ക​ലി​ഫോ​ർ​ണി​യ അ​തി​ർ​ത്തി​യി​ൽ സം​ര​ക്ഷ​ണ​സേ​ന പി​ടി​കൂ​ടി. പ​ച്ച​മു​ള​ക് നി​റ​ച്ച കാ​ർ​ഗോ​യി​ൽ 300 പാ​യ്ക്ക​റ്റു​ക​ളാ​യി​ട്ടാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാവിന് ഏകദേശം 2.3 മി​ല്യ​ണ്‍ ഡോ​ള​ർ വി​ല​മ​തി​ക്കുന്നതാണെന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഓ​ഗ​സ്റ്റ് 15 വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു ഈ ​വ​ൻ വേ​ട്ട ന​ട​ത്തി​യ​തെ​ന്ന് യു​എ​സ് ക​സ്റ്റം​സ് ആ​ൻ​ഡ് ബോ​ർ​ഡ​ർ പ്രേ​ട്ട​ക്ഷ​ൻ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

സാ​ൻ​ഡി​യാ​ഗോ​യി​ൽ ആ​ദ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ച്ച​മു​ള​ക് മാ​ത്ര​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ വി​ശ​ദ പ​രി​ശോ​ധ​ന​യി​ൽ വ​ൻ ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. മെ​ക്സി​ക്ക​ൻ പൗ​ര​നാ​യ 37ക്കാ​ര​ൻ ഡ്രൈ​വ​റാ​ണ് ട്ര​ക്ക് ഓ​ടി​ച്ചി​രു​ന്ന​ത്.

മ​യ​ക്കു​മ​രു​ന്നി​ന്േ‍​റ​യും ക​ഞ്ചാ​വി​ന്േ‍​റ​യും പ​റു​ദീ​സ​യാ​യി അ​റി​യ​പ്പെ​ടു​ന്ന മെ​ക്സി​ക്കോ​യി​ൽ നി​ന്നും കൊ​ണ്ടു​വ​ന്ന ഇ​ത്ര​യും ക​ഞ്ചാ​വ് അ​മേ​രി​ക്ക​ൻ സ​മൂ​ഹ​ത്തി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു മു​ന്പ് പി​ടി​കൂ​ടി​യ​ത് വ​ൻ നേ​ട്ട​മാ​ണെ​ന്ന് പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ റോ​സ ഹെ​ർ​ണാ​ണ്ട​സ് പ​റ​ഞ്ഞു.​അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ലോ​ക്കി​ക്ക് വ​ൻ സാ​ന്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ക​മാ​യി​രു​ന്ന ഈ ​ക​ള്ള​ക്ക​ട​ത്ത് ത​ട​യാ​ൻ ക​ഴി​ഞ്ഞ​തി​ന് അ​തി​ർ​ത്തി സം​ര​ക്ഷ​ണ​സേ​ന​യെ അ​ദ്ദേ​ഹം പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ