ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ മൂ​ന്നു​ദി​വ​സ​ത്തെ പ്രീ​കാ​നാ കോ​ഴ്സ് സ​മാ​പി​ച്ചു
Thursday, August 22, 2019 10:27 PM IST
ഫി​ല​ഡ​ൽ​ഫി​യ: സ​മീ​പ​ഭാ​വി​യി​ൽ വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ർ രൂ​പ​താ ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ന​ട​ത്ത​പ്പെ​ട്ട മൂ​ന്നു​ദി​വ​സ​ത്തെ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ (പ്രീ ​മാ​ര്യേ​ജ് കോ​ഴ്സ്) സ​മാ​പി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഫൊ​റോ​നാ ദേ​വാ​ല​യം ആ​തി​ഥ്യ​മ​രു​ളി​യ പ്രീ​കാ​നാ കോ​ഴ്സ് ഓ​ഗ​സ്റ്റ് 16 വെ​ള്ളി​യാ​ഴ്ച്ച വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച് 18 ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം അ​വ​സാ​നി​ച്ചു. മൂ​ന്നു​ദി​വ​സം താ​മ​സി​ച്ചു​ള്ള പ​ഠ​ന​പ​രി​ശീ​ല​ന​പ​രി​പാ​ടി നോ​ർ​ത്തീ​സ്റ്റ് ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ ഫാ​ദ​ർ ജ​ഡ്ജ് കാ​ത്ത​ലി​ക് ഹൈ​സ്കൂ​ൾ കാ​ന്പ​സി​ലു​ള്ള മി​ഷ​ണ​റി സെ​ർ​വ​ന്‍റ്സ് ഓ​ഫ് ദി ​മോ​സ്റ്റ് ബ്ല​സ​ഡ് ട്രി​നി​റ്റി ധ്യാ​ന​കേ​ന്ദ്ര​ത്തി​ലാ​യി ക്ര​മീ​ക​രി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് അ​വ​ധി​യെ​ടു​ക്കാ​തെ മൂ​ന്നു​ദി​വ​സ​വും ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഈ ​ക്ര​മീ​ക​ര​ണം​കൊ​ണ്ട് സാ​ധി​ച്ചു.

വ്യ​ത്യ​സ്ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജ​നി​ച്ചു വ​ള​ർ​ന്നു വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച യു​വ​തീ​യു​വാ​ക്ക​ൾ​ക്ക് വി​വാ​ഹ​ജീ​വി​ത​ത്തി​ൽ വി​ജ​യം ക​ണ്ടെ​ത്തു​ന്ന​തി​നും, വി​വാ​ഹ​ജീ​വി​തം കൂ​ടു​ത​ൽ സ​ന്തോ​ഷ​പ്ര​ദ​മാ​യും, ദൈ​വി​ക​പ​രി​പാ​ല​ന​യോ​ടെ​യും ഫ​ല​പ്ര​ദ​മാ​യി മു​ന്പോ​ട്ടു ന​യി​ക്കു​ന്ന​തി​നും ഉ​ൽ​പ​ന്ന പ​ല ന​ല്ല കാ​ര്യ​ങ്ങ​ളും ഈ ​കോ​ഴ്സി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടു. ഗ്രൂ​പ്പ് തി​രി​ച്ചു​ള്ള ച​ർ​ച്ചാ​ക്ലാ​സു​ക​ൾ, വീ​ഡി​യോ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ഠ​നം, കേ​സ് സ്റ്റ​ഡീ​സ്, പ്ര​ഭാ​ഷ​ണ​ങ്ങ​ൾ, അ​നു​ഭ​വം പ​ങ്കു​വ​ക്ക​ൽ, കു​ന്പ​സാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന, ആ​രാ​ധ​ന, കൗ​ണ്‍​സ​ലിം​ഗ് എ​ന്നി​വ​യാ​ണ​അ മൂ​ന്നു​ദി​വ​സ​ത്തെ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത​മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​രും, പ്ര​ഗ​ൽ​ഭ​രു​മാ​യ വ്യ​ക്തി​ക​ളാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്. വൈ​ദി​ക​രും, സ​ന്യ​സ്ത​രും, മെ​ഡി​ക്ക​ൽ രം​ഗ​ത്തു​ള്ള​വ​രും, കൗ​ണ്‍​സ​ലിം​ഗ് വി​ദ​ഗ്ധ​രും, മ​താ​ധ്യാ​പ​ക​രും, കോ​ള​ജ് പ്രൊ​ഫ​സ​ർ​മാ​രും, മാ​തൃ​കാ​ദ​ന്പ​തി​ക​ളും ഉ​ൾ​പ്പെ​ട്ട ഫാ​ക്ക​ൾ​റ്റി​യാ​ണ് ക്ലാ​സു​ക​ൾ ന​യി​ച്ച​ത്.

ഷി​ക്കാ​ഗൊ സീ​റോ മ​ല​ബാ​ർ രൂ​പ​താ ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ ചാ​ലി​ശേ​രി, ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ ഫൊ​റോ​നാ വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, സ​ണ്ടേ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ജോ​സ് മാ​ളേ​യ്ക്ക​ൽ, ജോ​സ് ജോ​സ​ഫ്, സോ​ബി ചാ​ക്കോ, മ​ഞ്ജു ചാ​ക്കോ, ജേ​ക്ക​ബ് ചാ​ക്കോ, സി​ബി എ​ബ്രാ​ഹം, ഡോ. ​എ​ബ്രാ​ഹം മാ​ത്യു (ഡോ. ​മ​നോ​ജ്), ട്രീ​സാ ല​വ്ലി, റെ​നി എ​ബ്രാ​ഹം, സ​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രാ​ണ് യു​വ​ജ​ന​ങ്ങ​ൾ പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. ജോ​സ് ജോ​സ​ഫ് ആ​യി​രു​ന്നു കോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ.

ഫി​ല​ഡ​ൽ​ഫി​യ ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ക്കാ​ര·ാ​രാ​യ സ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​നു പോ​ൾ, പോ​ള​ച്ച​ൻ വ​റീ​ദ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ, കോ​ഴ്സ് കോ​ർ​ഡി​നേ​റ്റ​ർ ജോ​സ് ജോ​സ​ഫ്, ജോ​യ​ൽ ബോ​സ്ക്കോ എ​ന്നി​വ​ർ കോ​ഴ്സി​ന്‍റെ ന​ട​ത്തി​പ്പി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

ഇ​ന്ത്യ​യി​ലോ, അ​മേ​രി​ക്ക​യി​ലോ വി​വാ​ഹി​ത​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ യു​വ​തീ​യു​വാ​ക്ക​ളും വി​വാ​ഹ​ത്തി​നു മു​ൻ​പ് നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കേ​ണ്ട പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് പ്രീ​കാ​നാ കോ​ഴ്സ്. വി​വി​ധ സ്റ്റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 34 യു​വ​തീ​യു​വാ​ക്ക​ൾ ഈ ​വ​ർ​ഷ​ത്തെ പ്രീ​കാ​നാ കോ​ഴ്സി​ൽ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ