സേ​വ്ഡ് എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഷി​ക്കാ​ഗോ​യി​ൽ ആ​രം​ഭി​ച്ചു
Thursday, August 22, 2019 10:34 PM IST
ഷി​ക്കാ​ഗോ: സേ​വ്ഡ് എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഷി​ക്കാ​ഗോ​യി​ൽ ആ​രം​ഭി​ച്ചു. ആ​ധു​നി​ക യു​ഗ​ത്തി​ലെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളി​ൽ നി​ന്ന് ക​ര​ക​യ​റു​ന്ന​തി​നു പൗ​രാ​ണി​ക വൈ​ജ്യാ​നി​ക ചി​ന്ത​ക​ൾ അ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​വു​മാ​യി സ​മ​ന്വ​യി​പ്പി​ച്ചു കൊ​ണ്ട് എ​ങ്ങ​നെ സാ​ധി​ക്കു​ന്നു​വെ​ന്ന് ഈ 45 ​മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഹ്ര​സ്വ ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ൻ ഡോ. ​ജ​യ​രാ​ജ് ആ​ല​പ്പാ​ട്ട് തു​റ​ന്നു കാ​ണി​ക്കു​ന്നു. ഇം​ഗ്ലീ​ഷി​ൽ നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്രം മ​ല​യാ​ള​ത്തി​ൽ റീ ​മേ​ക്കും ചെ​യ്യു​ന്നു.

ക​ഥ, തി​ര​ക്ക​ഥ, സം​വി​ധാ​നം ഡോ. ​ജ​യ​രാ​ജ് ആ​ല​പ്പാ​ട്ട് നി​ർ​വ​ഹി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ നി​ർ​മ്മാ​ണം ഡോ. ​ബി​ന്ദു ജ​യ​രാ​ജും മു​ഖ്യ ക​ഥാ​പാ​ത്ര​മാ​യി പ്ര​ഫ. നാ​ഥ​ൻ പീ​ക്കും, നാ​യി​ക​യാ​യി ഒ​ലീ​വി​യ ക​ഫും, മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​മ്മ കാ​ട്ടൂ​ക്കാ​ര​ൻ, കെ​വി​ൻ ഗോ​മ​സ്, ജാ​മി ഗോ​മ​സ്, അ​ല​ക്സ് സു​ള, ന​ദ അ​ൽ​രാ​ജ്, ആ​ബേ​ൽ തി​ല​ലു​ന, കൈ​ര​ളി ടി​വി ഓ​ർ​മ്മ​സ്വ​ർ​ശം ആ​ങ്ക​ർ ഡോ. ​സി​മി ജ​സ്റ്റോ തു​ട​ങ്ങി അ​ൻ​പ​തി​ല​തി​കം ക​ലാ​കാ​ര·ാ​രും ക​ലാ​കാ​രി​ക​ളും ഈ ​ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു.

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ സ​ണ്ണി സ്റ്റീ​ഫ​ൻ ഈ ​ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ്വ​ഹി​ക്കു​ന്നു. സൗ​ണ്ട് എ​ൻ​ജി​നി​യ​റാ​യി ബെ​ന്നി തോ​മ​സും ഡാ​ൻ​സ് കൊ​റി​യോ​ഗ്രാ​ഫ​റാ​യി ലാ​ലു പാ​ല​മ​റ്റ​വും പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വാ​യി നി​ബു നി​ക്ക​ലേ​വു​സും മാ​നു​വ​ൽ ജോ​യി​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​മ​റാ ചെ​യ്യു​ന്ന​ത് ജി​യോ പ​യ്യ​പ്പ​ള്ളി​യും എ​ഡി​റ്റിം​ഗ് ഷെ​ൽ​വി​ൻ സാ​മു​വ​ലും അ​ജി​ത്ത് രാ​ജ് ത​ങ്ക​പ്പ​നും , കോ​സ്റ്റ്യൂം ഡി​സൈ​നും മേ​ക്ക​പ്പും ചെ​യ്യു​ന്ന​ത് ശാ​ലി​നി ശി​വ​റാ​മും ര​വി കു​ട്ട​പ്പ​നും ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ചി​ത്രം 2019 ന​വം​ബ​ർ ആ​ദ്യ വാ​രം പ്രേ​ഷ​ക​രി​ൽ എ​ത്തി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ജോ.​ജ​യ​രാ​ജ് ആ​ല​പ്പാ​ട്ട് പ​റ​യു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം