വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച് എ​ക്യു​മെ​നി​ക്ക​ൽ ജേ​താ​ക്ക​ളാ​യി
Thursday, August 22, 2019 10:38 PM IST
ഷി​ക്കാ​ഗോ: എ​ക്യൂ​മെ​നി​ക്ക​ൽ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഒ​ന്പ​താ​മ​ത് വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ൽ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച് ഡ​സ്പ്ലെ​യി​ൻ​സ് ഒ​ന്നാം സ്ഥാ​ന​വും, ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

നൈ​ൽ​സി​ലു​ള്ള ഫെ​ൽ​ഡ്മാ​ൻ റി​ക്രി​യേ​ഷ​ൻ സെ​ന്‍റ​ർ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ഓ​ഗ​സ്റ്റ് 11നു ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മ​ണി​ക്ക് ആ​രം​ഭി​ച്ച മ​ത്സ​ര​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വോ​ളി​ബോ​ൾ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​മാ​ത്യു പി. ​ഇ​ടി​ക്കു​ള പ്രാ​ർ​ഥ​നാ​ന​ന്ത​രം ഏ​വ​രേ​യും ടൂ​ർ​ണ​മെ​ന്‍റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ക​യും, ടൂ​ർ​ണ​മെ​ന്‍റ് ക​ണ്‍​വീ​ന​ർ ബ​ഞ്ച​മി​ൻ തോ​മ​സ് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു.

ടീ​മു​ക​ളു​ടെ ര​ണ്ടു പൂ​ളു​ക​ളി​ലാ​യു​ള്ള മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​ത്തി​യ ഷി​ക്കാ​ഗോ മാ​ർ​ത്തോ​മാ ച​ർ​ച്ച് ടീ​മും, ക്നാ​നാ​യ കാ​ത്ത​ലി​ക് ച​ർ​ച്ച് ടീ​മും ബെ​സ്റ്റ് ഓ​ഫ് ഫൈ​വ് മ​ത്സ​ര​ത്തി​ൽ ഉ​ന്ന​ത നി​ല​വാ​രം പു​ല​ർ​ത്തി​യ മ​ത്സ​ര​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​ത്.

എം.​വി.​പി നേ​ഥ​ൻ തോ​മ​സ്, ബെ​സ്റ്റ് ഓ​ഫ് ഡി​ഫ​ൻ​സ് ക്രി​സ് ചാ​ക്കോ, ബെ​സ്റ്റ് ഒ​ഫ​ൻ​സ് ഷോ​ണ്‍ ക​ദ​ളി​മ​റ്റം എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി റ​വ.​ഡോ മാ​ത്യു പി ​ഇ​ടി​ക്കു​ള (ചെ​യ​ർ​മാ​ൻ), ബെ​ഞ്ച​മി​ൻ തോ​മ​സ് (ക​ണ്‍​വീ​ന​ർ), ര​ഞ്ജ​ൻ ഏ​ബ്ര​ഹാം, ജ​യിം​സ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ, റി​ൻ​സി കു​ര്യ​ൻ, ജേ​ക്ക​ബ് കെ. ​ജോ​ർ​ജ്, ത​ന്പി മാ​ത്യു എ​ന്നീ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കി.

ഫാ. ​ബാ​ബു മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, റ​വ. സു​നീ​ത് മാ​ത്യു, ജോ​ർ​ജ് പി. ​മാ​ത്യു, ആ​ന്േ‍​റാ ക​വ​ല​യ്ക്ക​ൽ, സി​നി​ൽ ഫി​ലി​പ്പ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി എ​ന്ന നി​ല​യി​ൽ കൗ​ണ്‍​സി​ലി​നെ ന​യി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം