ഫോ​മ മെ​ട്രോ റീ​ജ​ണി​ൽ ഒ​ത്തൊ​രു​മ​യു​ടെ തു​ട​ക്കം
Thursday, August 22, 2019 10:39 PM IST
ന്യൂ​യോ​ർ​ക്ക്: റീ​ജ​ണി​ലു​ള്ള ഒ​ന്പ​ത് സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളേ​യും കൂ​ട്ടി ഓ​ഗ​സ്റ്റ് 18നു ​ഞാ​യ​റാ​ഴ്ച ക്വീ​ൻ​സി​ലു​ള്ള രാ​ജ​ധാ​നി റെ​സ്റ്റോ​റ​ന്‍റി​ൽ വ​ച്ചു യോ​ഗം കൂ​ടി. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ് മാ​ലി​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് ഏ​ബ്ര​ഹാം പ​ങ്കെ​ടു​ത്തു. ഈ​ശ്വ​ര പ്രാ​ർ​ത്ഥ​ന​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജ​യിം​സ് മാ​ത്യു എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു സം​സാ​രി​ച്ചു.

ഫോ​മ സെ​ക്ര​ട്ട​റി​യാ​യി 2020ൽ ​മ​ത്സ​രി​ക്കു​ന്ന സ്റ്റാ​ൻ​ലി ക​ള​ത്തി​ലി​നും, ട്ര​ഷ​റ​റാ​യി മ​ത്സ​രി​ക്കു​ന്ന തോ​മ​സ് ടി. ​ഉ​മ്മ​നേ​യും വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി റീ​ജ​ണ്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും, എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളു​ടേ​യും പി​ന്തു​ണ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യും ചെ​യ്തു.

കൂ​ടാ​തെ ഈ ​സ്ഥാ​ന​ങ്ങ​ൾ ഒ​ഴി​കെ മ​റ്റേ​ത് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ആ​രെ​ങ്കി​ലും മ​ത്സ​ര​ത്തി​നു വ​ന്നാ​ൽ അ​വ​രേ​യും പി​ന്തു​ണ​യ്ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. 2020 മെ​യ് മാ​സം ആ​ദ്യ​ത്തെ ആ​ഴ്ച റീ​ജ​ണ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. യു​വ​ജ​നോ​ത്സ​വം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തു​ന്ന​തി​നു ക​ണ്‍​വീ​ന​ർ സ​ഖ​റി​യാ ക​രു​വേ​ലി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.

ജോ​സ് ഏ​ബ്ര​ഹാം 2020ലെ ​ക്രൂ​യി​സ് ക​ണ്‍​വ​ൻ​ഷ​നെ​പ്പ​റ്റി വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. യോ​ഗ​ത്തി​നു മു​ൻ ഫോ​മ സെ​ക്ര​ട്ട​റി ഷാ​ജി എ​ഡ്വേ​ർ​ഡ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത്, ബെ​ഞ്ച​മി​ൻ ജോ​ർ​ജ്,. അ​ഡ്വൈ​സ​റി ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് ടി. ​ഉ​മ്മ​ൻ, ജു​ഡീ​ഷ്യ​റി ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഫി​ലി​പ്പ് മ​ഠ​ത്തി​ൽ, ജോ​സ് ചു​മ്മാ​ർ, ജോ​ർ​ജ് തോ​മ​സ്, അ​ജി​ത് ഏ​ബ്ര​ഹാം, ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, സ​ഖ​റി​യാ ക​രു​വേ​ലി, ഡി​ൻ​സി​ൽ ജോ​ർ​ജ്, മാ​ത്യു വ​ർ​ഗീ​സ്, ബേ​ബി ജോ​സ്, ഇ​ടു​ക്കു​ള ചാ​ക്കോ, ഷാ​ജി മാ​ത്യു, സ​ജി ഏ​ബ്ര​ഹാം, സ​ണ്ണി കോ​ന്നി​യൂ​ർ, വ​ർ​ഗീ​സ് ജോ​സ​ഫ്, ജോ​യ്ക്കു​ട്ടി തോ​മ​സ്, വി​ജി ഏ​ബ്ര​ഹാം, മെ​ർ​ലി​ൻ ഏ​ബ്ര​ഹാം, ഇ​ടു​ക്കു​ള ചാ​ക്കോ, തോ​മ​സ് കോ​ല​ടി, ജ​യ്സ​ണ്‍ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ഒ​ത്തൊ​രു​മ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​പ്പ​റ്റി സം​സാ​രി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം