വി​ക​ലാം​ഗ​രാ​യ വി​മു​ക്ത​ഭ​ടന്മാ​രു​ടെ വി​ദ്യാ​ഭ്യാ​സ വാ​യ്പാ എ​ഴു​തി​ത​ള്ളു​ന്ന ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പു​വ​ച്ചു
Thursday, August 22, 2019 10:42 PM IST
വാ​ഷിംഗ്ടൺ ഡി​സി: യു​എ​സ് മി​ലി​ട്ട​റി​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ വി​ക​ലാം​ഗ​രാ​യ വി​മു​ക്ത ഭ​ടന്മാ​രു​ടെ മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യും എ​ഴു​തി ത​ള്ളു​ന്ന സു​പ്ര​ധാ​ന എ​ക്സി​ക്യൂ​ട്ടി​വ് ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പ് ഒ​പ്പു​വ​ച്ചു. കെ​ന്‍റു​ക്കി​യി​ൽ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ട്രം​പ് ഉ​ത്ത​ര​വി​ൽ ഒ​പ്പി​ട്ട​ത്. ട്രം​പി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​നു​വേ​ണ്ടി സേ​വ​നം അ​നു​ഷ്ഠി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​മു​ക്ത ഭ​ടന്മാ​രു​ടെ ക​ട​ബാ​ധ്യ​ത​യാ​ണ് ഇ​തു​മൂ​ലം ഇ​ല്ലാ​താ​യി​രി​ക്കു​ന്ന​തെ​ന്നും അ​വ​രെ ആ​ദ​രി​ക്കു​ക​കൂ​ടി​യാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

50,000 ത്തി​ല​ധി​കം വി​ക​ലാം​ഗ​രാ​യ വി​മു​ക്ത ഭ​ടന്മാ​ർ​ക്കാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ ഫെ​ഡ​റ​ൽ സ്റ്റു​ഡ​ന്‍റ് ലോ​ണി​ന്‍റെ താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ല​ഭി​ക്കു​ന്ന​തെ​ന്ന് വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം കൂ​ടു​ത​ൽ പേ​ർ​ക്ക് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മേ​രി​ക്ക​യി​ൽ 1.6 ട്രി​ല്യ​ൻ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ