ഐപിഎല്ലിൽ ഡോ. വിനോ ജോൺ ഡാനിയേൽ സന്ദേശം നൽകുന്നു
Saturday, August 24, 2019 5:28 PM IST
ഹൂസ്റ്റണ്‍ : ഇന്റർനാഷനൽ പ്രയർ ലൈൻ ഓഗസ്റ്റ് 27 നു (ചൊവ്വ) സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലഡൽഫിയ) വചന പ്രഘോഷണം നടത്തുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും (ന്യൂയോര്‍ക്ക് ടൈം) രാത്രി 9 നാണ് ആരംഭിക്കുന്നത് .
വിവിധ സഭ മേലധ്യക്ഷൻമാരും പ്രഗല്‍ഭരും പ്രശസ്തരും ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

വിനോ ഡാനിയേലിന്റെ പ്രഭാഷണം കേൾകുന്നതിനും , അനുഗ്രഹം പ്രാപിക്കുന്നതിനും 1-712-770-4821എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207 , സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602.

റിപ്പോർട്ട്: പി.പി. ചെറിയാൻ