റെജി ചെറിയാന്‍റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു
Friday, September 13, 2019 7:32 PM IST
ഡാളസ്: ഫോമാ സൗത്ത് ഈസ്റ്റ് റീജിയൻ മുൻ വൈസ് പ്രസിഡന്‍റ് റെജി ചെറിയാന്‍റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു. അമേരിക്കൻ മലയാളികൾക്കും ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് സജി ചെറിയാന്‍റെ വേർപാട് എന്ന് ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അറ്റ്ലാന്‍റ മെട്രോ മലയാളി അസോസിയേഷന്‍റെ (അമ്മ) പ്രസിഡന്‍റാണ് പരേതൻ. ഫോമായുടെ ചാരിറ്റി പ്രവർത്തനങ്ങളിൽ ഇദ്ദേഹം സജീവസാന്ന്യധ്യമായിരുന്നു. കേരളത്തിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിറസാന്ന്യധ്യമായിരുന്നു. ഭാര്യ ആനി ചെറിയാൻ ഫോമാ നാഷണൽ കമ്മറ്റി വനിതാ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സന്തപ്ത കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നതായി ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം, , വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവർ അറിയിച്ചു.


റിപ്പോർട്ട്: ബിജു തോമസ് പന്തളം