ഷിക്കാഗോ സെന്റ് മേരീസില്‍ മതബോധന സ്‌കൂളിന്റെ പ്രവേശനോത്സവം നടത്തി
Monday, September 16, 2019 11:55 AM IST
ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് പ്രവേശനോത്സവം നടത്തി. ഇടവക വികാരി ഫാ . തോമസ് മുളവനാലിന്റെ കാര്‍മികത്വത്തില്‍ കുട്ടികള്‍ക്കുവേണ്ടി നടന്ന വിശുദ്ധ കുര്‍ബാനയ്ക്കുശേഷം കുട്ടികളെയും അധ്യാപകരെയും ആശീര്‍വദിച്ചു.

സ്‌കൂളില്‍ പുതിയതായി വിദ്യാരംഭം കുറിച്ച കുട്ടികള്‍ക്കുവേണ്ടി ക്ലാസുകളില്‍ പ്രത്യേക പ്രോഗ്രാമുകള്‍ നടത്തി. 550 ഓളം കുട്ടികളാണ് ഈ വര്‍ഷം വിശ്വാസ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ജോയി നെടിയകാലായില്‍ എല്ലാ കുട്ടികള്‍ക്കും ആദ്യദിനം ലഘുഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തിരുന്നു . അസിസ്റ്റന്റ് വികാരി ഫാ. ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തില്‍ ഇടവകയിലെ യുവജനങ്ങള്‍ ആണ് പ്രവേശനോത്സവത്തിന് ക്രമീകരണങ്ങള്‍ ചെയ്തത് . ഇടവകയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങളും അധ്യാപകരും ചടങ്ങുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

റിപ്പോര്‍ട്ട്: സ്റ്റീഫന്‍ ചൊള്ളമ്പേല്‍