റെ​ജി ചെ​റി​യാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് അ​നു​ശോ​ചി​ച്ചു
Monday, September 16, 2019 10:27 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന റെ​ജി ചെ​റി​യാ​ന്‍റെ അ​കാ​ല ദേ​ഹ​വി​യോ​ഗ​ത്തി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ എ​ട​യാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഡ​ബ്ലി​യു​എം സി ​ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ണ്ട് എ​സ്..​കെ. ചെ​റി​യാ​ൻ, ഹൂ​സ്റ്റ​ണ്‍ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി റെ​യ്ന സു​നി​ൽ, ട്ര​ഷ​റ​ർ ബാ​ബു ചാ​ക്കോ എ​ന്നി​വ​ർ അ​നു​ശോ​ച​ന പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ൽ കൂ​ടി ക​ട​ന്നു വ​ന്നു അ​മേ​രി​ക്ക​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും സാ​മൂ​ഹ്യ സം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ത്തി​നു​ട​മ​യാ​യി​രു​ന്നു റെ​ജി​യെ​ന്നു ജോ​മോ​ൻ ഇ​ട​യാ​ടി അ​നു​സ്മ​രി​ച്ചു. അ​നി​ശോ​ച​ന​യോ​ഗ​ത്തി​ൽ ആ​ൻ​ഡ്രൂ​സ് ജേ​ക്ക​ബ് സ്വാ​ഗ​ത​വും പ്ര​സാ​ദ് ഉ​മ്മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി