സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ സ്വാ​ധീ​നം വി​ഗ്ര​ഹാ​രാ​ധ​ന​യാ​യി മാ​റ​രു​ത്: സ​ജീ​വ് വ​ർ​ഗീ​സ്
Monday, September 16, 2019 10:29 PM IST
മ​സ്കി​റ്റ് (ഡാ​ള​സ്): ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ മോ​ഡേ​ണ്‍ ടെ​ക്നോ​ള​ജി​യു​ടേ​യും സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടേ​യും അ​മി​ത സ്വാ​ധീ​നം വി​ഗ്ര​ഹാ​രാ​ധ​ന എ​ന്ന നി​ല​യി​ലേ​ക്ക് മാ​റു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്നും അ​ത് പ​ല​വി​ധ ദോ​ഷ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​മെ​ന്നും ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​നാ​യ സ​ജീ​വ് വ​ർ​ഗീ​സ് പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 15 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് മ​സ്കി​റ്റ് ച​ർ​ച്ചി​ൽ ഡാ​ള​സ് വൈ​എം​ഇ​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മീ​ഡി​യ ഫോ​ക്ക​സ് 2019 ഡാ​ള​സ് പ​രി​പാ​ടി​യി​ൽ സോ​ഷ്യ​ൽ മീ​ഡി​യാ​യും മോ​ഡേ​ണ്‍ ടെ​ക്നോ​ള​ജി​യും ദൈ​വ​വ​ച​നാ​ടി​സ്ഥാ​ന​ത്തി​ൽ എ​ങ്ങ​നെ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു സ​ജീ​വ്. നി​തി​ൻ സ്ക​റി​യ പ്ര​സം​ഗം വി​വ​ർ​ത്ത​നം ചെ​യ്തു.

വി​ര​സ​ത മാ​റ്റു​ന്ന​തി​നും അം​ഗീ​കാ​ര​ത്തി​നു​വേ​ണ്ടി ഒ​രി​ക്ക​ൽ പോ​ലും നേ​രി​ട്ട് ക​ണ്ടി​ല്ലാ​ത്ത​വ​രു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​വ​ർ മൂ​ന്നു കാ​ര്യ​ങ്ങ​ളി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. ആ​ദ്യ​മാ​യി നാം ​അം​ഗീ​കാ​രം ആ​ഗ്ര​ഹി​ക്കേ​ണ്ട​ത് ദൈ​വ​ത്തി​ൽ നി​ന്നും പി​ന്നെ നാം ​ഉ​ൾ​പ്പെ​ട്ടു നി​ൽ​ക്കു​ന്ന സ​ഭ​ക​ളി​ൽ നി​ന്നും മൂ​ന്നാ​മ​താ​യി നാം ​ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​മാ​ക​ണം.

മോ​ഡേ​ണ്‍ ടെ​ക്നോ​ള​ജി​യു​ടെ വ​ള​ർ​ച്ച​ക്ക് മു​ന്പ് ദൈ​വം ന​മു​ക്ക് ന​ൽ​കി​യി​രു​ന്ന മീ​ഡി​യ ന​മ്മു​ടെ നാ​വാ​യി​രു​ന്നു. ഇ​ന്ന് മി​ക്ക​വാ​റു​മ​ത് നി​ശ​ബ്ദ​മാ​യി​രി​ക്കു​ന്നു. സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​തി​നും നാം ​ഇ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യാ​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ഷ്യ​ൽ മീ​ഡി​യാ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും എ​ന്നാ​ൽ അ​തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ്മ​പ്പെ​ടു​ത്തി. ജേ​ക്ക​ബ്, തോ​മ​സ് ബേ​ബി, തോ​മ​സ് ജോ​ണ്‍, ഫി​ലി​പ്പ് ആ​ൻ​ഡ്രൂ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ