ന്യൂ​യോ​ർ​ക്കി​ലെ ആ​ദ്യ​ത്തെ മെ​ഗാ തി​രു​വാ​തി​ര​യു​മാ​യി യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ
Monday, September 16, 2019 10:55 PM IST
ന്യൂ​യോ​ർ​ക്ക്: വ്യ​ത്യ​സ്ത​മാ​യ ഓ​ണാ​ക്കാ​ഴ്ച​ക​ളും, സ​ദ്യ​യും, മെ​ഗാ തി​രു​വാ​തി​ര​യു​മാ​യി സെ​പ്റ്റം​ബ​ർ 21 ശ​നി​യാ​ഴ്ച വ​ള​രെ ഏ​റെ പു​തു​മ​ക​ളു​മാ​യി ഒ​രു ഓ​ണാ​ഘോ​ഷ​മാ​ണ് യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ൽ ത​ന്നെ ആ​ദ്യ​മാ​യി ഒ​രു മെ​ഗാ തി​രു​വാ​തി​ര ഈ ​വ​ർ​ഷം അ​ര​ങ്ങേ​റാ​ൻ പോ​കു​ന്നു. അ​ൻ​പ​തി​ൽ​പ​രം സ്ത്രീ​ക​ളാ​ണ് ഈ ​മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ത് കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്യു​ന്ന​താ​വ​ട്ടെ ന്യൂ​യോ​ർ​ക്ക് ക​ലാ​കേ​ന്ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് ഡ​യ​റ​ക്ട​ർ, ഫോ​മാ വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ രേ​ഖ നാ​യ​രാ​ണ്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ത​ന്‍റെ ക​ഴി​വു​ക​ൾ തെ​ളി​യി​ച്ചി​ട്ടു​ള്ള രേ​ഖ നാ​യ​ർ 6 വ​യ​സ് മു​ത​ൽ ച​ന്ദ്രി​ക കു​റു​പ്പി​ന്‍റെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ച്ചു. ഭാ​ര​ത​നാ​ട്യം, മോ​ഹി​യാ​ട്ടം, ക​ഥ​ക്, ഒ​ഡി​സ്സി എ​ന്നീ നൃ​ത്ത രൂ​പ​ങ്ങ​ൾ വി​വി​ധ നൃ​ത്ത അ​ധ്യാ​പ​ക​രു​ടെ കീ​ഴി​ൽ അ​ഭ്യ​സി​ച്ചു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി റോ​ക്ലാ​ൻ​ഡ് കേ​ന്ദ്രി​ക​രി​ച്ചു ക​ലാ​കേ​ന്ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്ന പേ​രി​ൽ കു​ട്ടി​ക​ൾ​ക്ക് നൃ​ത്തം അ​ഭ്യ​സി​പ്പി​ക്കു​ന്നു.

രേ​ഖ നാ​യ​ർ, സ്മി​ത ഹ​രി​ദാ​സ്, ഷീ​ജ നി​ഷാ​ദ്, ഹെ​ല​നി ചാ​ക്കോ, ജോ​സ്മി മാ​ത്യു, മ​ഞ്ജു നാ​യ​ർ, അ​നി​ജ ബി​ജു, അ​ർ​ച്ച​ന നാ​യ​ർ, അ​നു ലി​ബി, ബി​ന്ദു തോ​മ​സ്, ബ്രി​യാ​ന തോ​മ​സ്, സെ​നി​യ അ​നി​ൽ, ഡോ​ണ ഷി​നു, എ​ൽ​സി കോ​യി​ത്ത​റ, ജെ​സ്സി ആ​ൻ​റ്റോ, ഹ​ന്ന ജി​മ്മി, ജൂ​നി ലി​യോ​ണ്‍, ലാ​ലി​നി ഷൈ​ജു, ലേ​ഖ നാ​യ​ർ, ലൈ​സി കൊ​ച്ചു​പു​ര​ക്ക​ൽ, മ​നു മാ​ത്യു, നി​ഷ ന​ന്പ്യാ​ർ, രാ​ധ നാ​യ​ർ, റാ​ണി ജോ​ർ​ജ്ജ്, സെ​രീ​റ്റ ഷാ​ജി, സി​ൽ​വി​യ ഷാ​ജി, സാ​ന്ദ്ര നാ​യ​ർ, ഷീ​ല ജോ​സ​ഫ്, അ​ഷി​ത അ​ല​ക്സ്, ലീ​യ ജോ​ർ​ജ്ജ്, നേ​യ ജോ​ർ​ജ്ജ്, ഷെ​റി​ൻ വ​ർ​ഗീ​സ്, സ്നേ​ഹ പി​ള്ള, സൂ​ര്യ കു​റു​പ്പ്, സ്വ​പ്ന മ​ല​യി​ൽ, ടി​ന്‍റു ഫ്രാ​ൻ​സി​സ്, ഷൈ​ല പോ​ൾ, ജെ​സ്സി ജെ​യിം​സ്, അ​ന്ന ജോ​ർ​ജ്ജ്, ലീ​ഷ് ജ​യ്സ്, ലീ​ജ എ​ബ്ര​ഹാം, ഡോ​ളി, പ്രീ​തി ജിം, ​നി​ഷ ഗോ​പി​നാ​ഥ്, ബ്ലെ​സ്സി സു​ബാ​ഷ്, ബി​ൻ​സി കു​രു​വി​ള, റി​റ്റി റോ​യ്, ലി​റ്റി സാ​മു​വേ​ൽ, മേ​രി ജേ​ക്ക​ബ്, ജാ​നെ​റ്റ് മേ​രി ജെ​യ്സ​ണ്‍ , ഡോ​ണ ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് മെ​ഗാ തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.

പ്ര​ശ​സ്ത പാ​ച​ക വി​ദ്വാ​ൻ പ​ഴ​യി​ടം മോ​ഹ​ന​ൻ ന​ന്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വ​ർ​ഷം ഓ​ണ​സ​ദ്യ ഒ​രു​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ത​ന്നെ ഇ​ദ്ദേ​ഹം ആ​ദ്യ​മാ​യി​ട്ടാ​ണ് സ​ദ്യ ഒ​രു​ക്കു​ന്ന​ത്. ഏ​താ​ണ്ട് ര​ണ്ടു ദ​ശാ​ബ്ദം കേ​ര​ള സ്കൂ​ൾ ക​ലോ​ൽ​സ​വ വേ​ദി​യി​ൽ ഭ​ക്ഷ​ണം വി​ള​ന്പി പ്ര​ശ​സ്ത​നാ​യ വ്യ​ക്തി​യാ​ണ് മോ​ഹ​ന​ൻ ന​ന്പൂ​തി​രി. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പാ​യ​സ​ങ്ങ​ൾ ഒ​രു​ക്കി അ​ത് ഏ​ത് പാ​യ​സം ആ​ണ് എ​ന്ന് മ​ത്സ​രം ന​ട​ത്തു​ന്ന​തും ഇ​ദ്ദേ​ഹ​ത്തി​നെ പ്ര​ശ​സ്ത​നാ​ക്കി . 2000 ഇ​ല ആ​ണ് ഈ ​ത​വ​ണ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ക.

ഐ​ഡി​യ സ്റ്റാ​ർ സിം​ഗ​ർ വേ​ദി​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വി​ല്യം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ടീ​മി​ന്‍റെ ഗാ​ന​മേ​ള​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. കൂ​ടാ​തെ വി​വി​ധ ഡാ​ൻ​സ് സ്കൂ​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം യോ​ങ്കേ​ഴ്സ് വേ​ദി​യി​ൽ അ​ന്നേ ദി​വ​സം അ​ര​ങ്ങേ​റും. ഈ ​പ​രു​പാ​ടി വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ ഏ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ങ്ങ​ൾ ഉ​ണ്ടാ​വ​ണ​മെ​ന്ന് വൈ​എം​എ പ്ര​സി​ഡ​ന്‍റ് ജോ​ഫ്രി​ൻ ജോ​സ് അ​ഭ്യ​ർ​ത്ഥി​ച്ചു.