ബി​ഡ​ബ്ല്യു​ഒ​സി ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി
Wednesday, September 18, 2019 10:48 PM IST
ന്യൂ​യോ​ർ​ക്ക്: ബ്രോ​ങ്ക്സ് വെ​സ്റ്റ്ച​ർ​ട്ട​ൻ മേ​ഖ​ല​യി​ലു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ന്‍റെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ക​ണ്‍​വ​ൻ​ഷ​ൻ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​പ്പെ​ട്ടു. സെ​പ്റ്റം​ബ​ർ 15 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 5.30ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് വേ​ദ​ശാ​സ്ത്ര പ​ണ്ഡി​ത​നും പ്ര​മു​ഖ ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗി​ക​നു​മാ​യ റ​വ. ഫാ. ​വ​ർ​ഗീ​സ് വ​ർ​ഗീ​സ് അ​ച്ച​ൻ അ​നു​ഗ്ര​ഹീ​ത ആ​ത്മീ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബി​ഡ​ബ്ല്യു​ഒ​സി പ്ര​സി​ഡ​ന്‍റ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഫി​ലി​പ്പ് ജോ​ർ​ജ് മു​ഖ്യ പ്രാ​സം​ഗി​ക​ൻ വ​ർ​ഗീ​സ് വ​ർ​ഗീ​സ് അ​ച്ച​നെ സ്റ്റേ​ജി​ലേ​ക്ക് ക്ഷ​ണി​ച്ചു. റ​വ. ഫാ. ​എ. കെ. ​ചെ​റി​യാ​ൻ, റ​വ. ഫാ. ​പോ​ൾ​സ​ണ്‍ പീ​റ്റ​ർ, റ​വ. ഡോ. ​ജോ​ർ​ജ് കോ​ശി, റ​വ. ഫാ. ​ഫി​ലി​പ്പ് സി. ​ഏ​ബ്ര​ഹാം, റ​വ. ഫാ. ​പോ​ൾ ചെ​റി​യാ​ൻ എ​ന്നീ വൈ​ദി​ക​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു. ബി​ഡ​ബ്ല്യു​ഒ​സി സെ​ക്ര​ട്ട​റി മാ​ത്യു ജോ​ർ​ജ് ഏ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. ബി​ഡ​ബ്ല്യു​ഒ​സി​യു​ടെ വ​ക​യാ​യി ന​ട​ന്ന ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ