ഹൂസ്റ്റണിൽ പേമാരിയും പ്രളയവും; ഹൗഡി മോദി സംഘാടകർക്ക് ആശങ്ക
Saturday, September 21, 2019 12:30 AM IST
ഹൂ​​​സ്റ്റ​​​ൺ: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും വേ​​​ദി പ​​​ങ്കി​​​ടു​​​ന്ന ഹൗ​​​ഡി മോ​​​ദി പ​​​രി​​​പാ​​​ടി​​​ക്കു​​​ള്ള ഒ​​​രു​​​ക്കം പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ടെ​​​ക്സ​​​സി​​​ലെ ഹൂ​​​സ്റ്റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ പേ​​​മാ​​​രി​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ആ​​​ശ​​​ങ്ക പ​​​ര​​​ത്തി.

ഞാ​​​യ​​​റാ​​​ഴ്ച ഹൂ​​​സ്റ്റ​​​ണി​​​ലെ എ​​​ൻ​​​ആ​​​ർ​​​ജി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​ര​​​ല​​​ക്ഷം ഇ​​​ന്ത്യ​​​ൻ​​​ വം​​​ശ​​​ജ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്.ഇ​​​മെ​​​ൽ​​​ഡാ ചു​​​ഴ​​​ലി​​​ക്കാ​​​റ്റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം നേ​​​രി​​​ടാ​​​നാ​​​യി തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ ടെ​​​ക്സ​​​സി​​​ലെ 13 കൗ​​​ണ്ടി​​​ക​​​ളി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ​​​ജോ​​​ർ​​​ജ് ആ​​​ബ​​​ട്ട് അ​​​ടി​​​യ​​​ന്ത​​​രാ​​​വ​​​സ്ഥ പ്ര​​​ഖ്യാ​​​പി​​​ച്ചു. പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ഹൂ​​​സ്റ്റ​​​ണി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. വാ​​​ൻ വെ​​​ള്ള​​​ത്തി​​​ൽ മു​​​ങ്ങി​​​പ്പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഒ​​​രു ഡ്രൈ​​​വ​​​റും വൈ​​​ദ്യു​​​തി ഷോ​​​ക്കേ​​​റ്റ് മ​​​റ്റൊ​​​രാ​​​ളു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്.

വ്യാ​​​ഴാ​​​ഴ്ച​​​ത്തെ മ​​​ഴ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു ന​​​ഗ​​​ര​​​ത്തി​​​ലെ പ​​​ല റോ​​​ഡു​​​ക​​​ളും വെ​​​ള്ള​​​ത്തി​​​ലാ​​​യി. ഏ​​​താ​​​നും വീ​​​ടു​​​ക​​​ളി​​​ലും വെ​​​ള്ളം ക​​​യ​​​റി. മ​​​ഴ വീണ്ടും തു​​​ട​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​നം. ജോ​​​ർ​​​ജ് ബു​​​ഷ് ഇ​​​ന്‍റ​​​ർ​​​കോ​​​ണ്ടി​​​നെ​​​ന്‍റ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം വ്യാ​​​ഴാ​​​ഴ്ച സ്തം​​​ഭി​​​ച്ചു. നി​​​ര​​​വ​​​ധി ഫ്ളൈ​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

ഹൂ​​​സ്റ്റ​​​ൺ ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ലേ​​​ട​​​ത്തും വൈ​​​ദ്യു​​​തി ബ​​​ന്ധം നി​​​ല​​​ച്ചു. വെ​​​ള്ളം ക​​​യ​​​റി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് റോ​​​ഡു​​​ക​​​ളി​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട നി​​​ല​​​യി​​​ൽ കാണപ്പെട്ട 200 വാ​​​ഹ​​​ന​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ത്തെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ആ​​​റു ഷെ​​​ൽ​​​ട്ട​​​റു​​​ക​​​ളി​​​ലാ​​​യി 120 പേ​​​രെ പാ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു ഹൂ​​​സ്റ്റ​​​ൺ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പു വ​​​ക്താ​​​വ് ജോ​​​ൺ ഫ്ളെ​​​മിം​​​ഗ് പ​​​റ​​​ഞ്ഞു.

ഹൗ​​​ഡി മോ​​​ദി

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം ആ​​​ശ​​​ങ്ക​​​യു​​​ള​​​വാ​​​ക്കി​​​യെ​​​ങ്കി​​​ലും ഹൗ​​​ഡി മോ​​​ദി സം​​​ഘാ​​​ട​​​ക​​​ർ ഉ​​​ത്സാ​​​ഹ​​​ത്തോ​​​ടെ മു​​​ന്നേ​​​റു​​​ക​​​യാ​​​ണ്. ട്രം​​​പി​​​നു പു​​​റ​​​മേ ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​രും കോ​​​ൺ​​​ഗ്ര​​​സ് അം​​​ഗ​​​ങ്ങ​​​ളും മേ​​​യ​​​ർ​​​മാ​​​രും ഉ​​​ൾ​​​പ്പെ​​​ടെ യു​​​എ​​​സി​​​ലെ നി​​​ര​​​വ​​​ധി പ്ര​​​മു​​​ഖ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. മോ​​​ദി​​​യു​​​ടെ ഹൂ​​​സ്റ്റ​​​ൺ സ​​​ന്ദ​​​ർ​​​ശ​​​നം ഏ​​​റെ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്ന് ഇ​​​ന്തോ അ​​​മേ​​​രി​​​ക്ക​​​ൻ ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ ഗ്രേ​​​റ്റ​​​ർ ഹൂ​​​സ്റ്റ​​​ൺ ഏ​​​രി​​​യാ പ്ര​​​സി​​​ഡ​​​ന്‍റ് സ​​​പ​​​ൻ ധാ​​​ര്യ​​​വാ​​​ൻ പ​​​റ​​​ഞ്ഞു.

ഹൂ​​​സ്റ്റ​​​ണി​​​ൽ​​​നി​​​ന്ന് ന്യൂ​​​ഡ​​​ൽ​​​ഹി​​​ക്കു നേ​​​രി​​​ട്ടു വി​​​മാ​​​ന സ​​​ർ​​​വീ​​​സ് വേ​​​ണ​​​മെ​​​ന്ന് സ​​​പ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. സി​​​ലി​​​ക്ക​​​ൺ​​​വാ​​​ലി​​​യി​​​ൽ 20 15ൽ ​​​പ്ര​​​സം​​​ഗി​​​ക്കാ​​​നെ​​​ത്തി​​​യ മോ​​​ദി സാ​​​ൻ​​​ഫ്രാ​​​ൻ​​​സി​​​കോ-​​​ന്യൂ​​​ഡ​​​ൽ​​​ഹി ഫ്ളൈ​​​റ്റ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ച കാ​​​ര്യം അ​​​ദ്ദേ​​​ഹം അ​​​നു​​​സ്മ​​​രി​​​ച്ചു. യു​​​എ​​​സ്-​​​ഇ​​​ന്ത്യാ ബ​​​ന്ധ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ഊ​​​ന്നി​​​പ്പ​​​റ​​​യു​​​ന്ന​​​താ​​​ണ് ട്രം​​​പി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മെ​​​ന്ന് മ​​​റ്റൊ​​​രു സം​​​ഘാ​​​ട​​​ക​​​നാ​​​യ ജ​​​ഗ​​​ദീ​​​പ് അ​​​ഹ്‌​​​ലു വാ​​​ലി​​​യ പ​​​റ​​​ഞ്ഞു. ഹൂ​​​സ്റ്റ​​​ണി​​​ലെ​​​ത്തു​​​ന്ന മോ​​​ദി ബി​​​സി​​​ന​​​സ് നേ​​​താ​​​ക്ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും. കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റു​​​മാ​​​രെ​​​യും അ​​​ദ്ദേ​​​ഹം സ​​​ന്ദ​​​ർ​​​ശി​​​ക്കും.