ഡബ്ല്യുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് ഓണാഘോഷം വർണാഭമായി
Tuesday, October 8, 2019 8:23 PM IST
ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഹൂസ്റ്റൺ പ്രൊവിൻസിന്‍റെ ആഭിമുഖ്യത്തിൽ ഓണാഘോഷവും റീജിയണിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ കിക്ക്‌ ഓഫും യൂത്ത് ഫോറത്തിന്‍റെ ഉദ്ഘാടനവുംവൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളോടെ ശ്രദ്ധേയമായി.

സെപ്റ്റംബർ 28 നു സ്റ്റാഫോർഡിലെ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ നടന്ന ആഘോഷപരിപാടിയിൽ പ്രൊവിൻസ് പ്രസിഡന്‍റ് ജോമോൻ ഇടയാടിയുടെ അധ്യക്ഷത വഹിച്ചു. ഫോട്ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യുവും സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യുവും വിശിഷ്ടാതിഥികളായിരുന്നു.

രജതജൂബിലി ആഘോഷങ്ങളുടെ കിക്ക് ഓഫ് ഡബ്ല്യൂഎംസി ഗ്ലോബൽ വൈസ് പ്രസിഡന്‍റ് എസ്.കെ.ചെറിയാനും യൂത്ത് ഫോറം ഹൂസ്റ്റൺ പ്രൊവിൻസിന്‍റെ ഉദ്ഘാടനം അമേരിക്ക റീജിയൻ പ്രസിഡന്‍റ് ജെയിംസ് കൂടലും നിർവഹിച്ചു. യൂത്ത് ഫോറം ചെയർ പേഴ്സൺ മാത്യൂസ് മുണ്ടയ്ക്കൽ ഫോറത്തിന്‍റെ മിഷൻ ആൻഡ് വിഷൻ അവതരിപ്പിച്ചു. ജൂലി മാത്യുവും കെൻ മാത്യുവും ഓണ സന്ദേശങ്ങൾ നൽകി.

ചെണ്ടമേളത്തിന്‍റേയും വാദ്യമേളങ്ങളുടയും അകമ്പടിയോടെ എത്തിയ 'മാവേലി തമ്പുരാൻ' റെനി കവലയിൽ മികവുറ്റതാക്കി. ലക്ഷ്മി പീറ്ററും സംഘവും തിരുവാതിരയും വിവിധ നൃത്തങ്ങളും അവതരിപ്പിച്ചു.

ജേക്കബ് കുടശനാട്‌, ബാബു ചാക്കോ, മാർട്ടിൻ ജോൺ, അഡ്വ. സുരേന്ദ്രൻ പട്ടേൽ, പൊന്നു പിള്ള, ജീമോൻ റാന്നി, ജോൺ ഡബ്ല്യു വർഗീസ്, എബ്രഹാം തോമസ്, ജിൻസ് മാത്യൂ, അക്കാമ്മ കല്ലേൽ, റോയ് മാത്യു, ആൻഡ്രൂസ് ജേക്കബ് തുടങ്ങിയവർ ഓണ സന്ദേശങ്ങൾ നൽകി. സുശീൽ വർക്കല, സുഗു ഫിലിപ്പ്, റെനി കവലയിൽ എന്നിവർ ചേർന്ന് നടത്തിയ മിമിക്സ് പരേഡ് കാണികളെ ചിരിയുടെ ലോകത്തിലേക്ക് നയിച്ചു,

പ്രൊവിൻസ് സെക്രട്ടറി റെയ്ന റോക്ക് സ്വാഗതവും പ്രോഗ്രാം കൺവീനർ സൈമൺ വളാച്ചേരി നന്ദിയും പറഞ്ഞു. ലക്ഷ്മി പീറ്ററും റെയ്ന റോക്കും എംസി മാരായി പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട്: ജീമോൻ റാന്നി