ഫോ​മാ അ​ന്ത​ർ​ദേ​ശി​യ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഹൂ​സ്റ്റ​ണി​ൽ ന​ട​ന്നു
Monday, October 14, 2019 10:50 PM IST
ഹൂ​സ്റ്റ​ണ്‍: ഫോ​മാ അ​ന്ത​ർ​ദേ​ശി​യ ക​ണ്‍​വ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് ഹ്യൂ​സ്റ്റ​നി​ൽ ന​ട​ന്നു. റോ​യ​ൽ ക​രീ​ബി​യ​ൻ ആ​ഡം​ബ​ര ക​പ്പ​ലി​ൽ 2020 ജൂ​ലൈ 6 മു​ത​ൽ 10 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​ന്‍റെ കി​ക്ക് ഓ​ഫ് ഫോ​മ​യു​ടെ ത​റ​വാ​ടാ​യ ഹൂ​സ്റ്റ​ണി​ൽ ന​ട​ന്നു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ൽ, ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം, ഫോ​മാ അ​ന്ത​ർ​ദേ​ശി​യ റോ​യ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ജു തോ​മ​സ് ലോ​സ​ണ്‍, വൈ​സ് ചെ​യ​ർ​മാ​ൻ ബേ​ബി മ​ണ​ക്കു​ന്നേ​ൽ, ഡാ​ള​സ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സാ​മു​വേ​ൽ മ​ത്താ​യി, മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണ്‍ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ണ്‍, സാ​മ​യു​ടെ പ്ര​സി​ഡ​ന്‍റ് ജി​ജി ഒ​ലി​ക്ക​ൻ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. ഹൂ​സ്റ്റ​ണി​ൽ നി​ന്നു​ള്ള ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഫോ​മ​യു​ടെ പ്ര​ഥ​മ ട്ര​ഷ​റ​ർ എ​ൻ. ജി. ​മാ​ത്യു പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ലി​നു ന​ൽ​കി​ക്കൊ​ണ്ട് ഉ​ത്ഘാ​ട​നം ചെ​യ്തു. സൗ​ത്ത്വെ​സ്റ്റ് റീ​ജി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ നി​ര​വ​ധി സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ഹൂ​സ്റ്റ​ണി​ലെ ഗാ​ൽ​വ​സ്റ്റ​ണി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ഈ ​ക​പ്പ​ലി​ൽ അ​ഞ്ചു പ​ക​ലും നാ​ലു രാ​ത്രി​യും വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ കു​ടും​ബ​സ​മേ​തം ചെ​ല​വി​ടാ​ൻ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ക​ണ്‍​വെ​ൻ​ഷ​ൻ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് ചാ​മ​ത്തി​ൽ പ​റ​ഞ്ഞു.

കേ​ര​ള​ത്ത​നി​മ​യോ​ടെ കൂ​ടി​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും ഭ​ക്ഷ​ണ​വും കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക​ളും കോ​ർ​ത്തി​ണ​ക്കി ഒ​രു കു​ടും​ബ​സ​മേ​ത​മു​ള്ള വെ​ക്കേ​ഷ​ൻ പാ​ക്കേ​ജ് ആ​ണ് ഇ​ത്ത​വ​ണ​ത്തെ ഫോ​മാ ക​ണ്‍​വെ​ൻ​ഷ​ൻ എ​ന്നു ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യ ബി​ജു തോ​മ​സ് അ​റി​യി​ച്ചു.

ക​ണ്‍​വെ​ൻ​ഷ​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​നി​ലൂ​ടെ​യും അ​ല്ലാ​തെ​യു​മു​ള്ള സാ​ങ്കേ​തി​ക​മാ​യ കാ​ര്യ​ങ്ങ​ൾ ഭം​ഗി​യാ​യി പു​രോ​ഗ​മി​ക്കു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം അ​റി​യി​ച്ചു. 2018-2020 ക​മ്മി​റ്റി ഒ​രു​ക്കു​ന്ന ഈ ​ക്രൂ​സ് ക​ണ്‍​വെ​ൻ​ഷ​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ മാ​ത്ര​മ​ല്ല ഫോ​മാ​യെ സ്നേ​ഹി​ക്കു​ന്ന ലോ​ക​ത്തു​ള്ള എ​ല്ലാ അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഫോ​മ​യു​ടെ നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ബേ​ബി മ​ണ​ക്കു​ന്നേ​ൽ സ്വാ​ഗ​ത​വും നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം രാ​ജ​ൻ യോ​ഹ​ന്നാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​സാം ജോ​സ​ഫ്, ബാ​ബു മു​ല്ല​ശേ​രി, മാ​ത്യു മു​ണ്ട​ക്ക​ൻ, ജി​ജു കു​ള​ങ്ങ​ര തു​ട​ങ്ങി​യ​വ​ർ കി​ക്കോ​ഫ് മീ​റ്റിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​ജീ​ഷ് ച​ന്ദ്ര​ൻ