മി​ക​ച്ച സം​ഘ​ട​ന​ക്കു​ള്ള അ​വാ​ർ​ഡ് മ​ങ്ക ഏ​റ്റു​വാ​ങ്ങി
Tuesday, October 15, 2019 10:49 PM IST
എ​ഡി​സ​ൻ, ന്യു​ജേ​ഴ്സി: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ ഏ​റ്റ​വും മി​ക​ച്ച മ​ല​യാ​ളി അ​സോ​സി​യേ​ഷു​ള്ള പു​ര​സ്കാ​രം മ​ങ്ക മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജ​ൻ മൂ​ലേ​പ്ലാ​ക്ക​ൽ, മു​ൻ സെ​ക്ര​ട്ട​റി സു​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യു​ടെ മി​ക​ച്ച​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹം അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന​തി​നു തെ​ളി​വാ​യി ഈ ​പു​ര​സ്കാ​രം.

സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ ബേ ​ഏ​രി​യ​യി​ൽ ക​ഴി​ഞ്ഞ 37 വ​ർ​ഷ​മാ​യി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മു​ന്നി​ൽ ത​ന്നെ​യു​ണ്ട്. കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​ന് ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​ള​റാ​ണ് മ​ങ്ക ന​ൽ​കി​യ​ത്.

അ​ന്പ​തി​നാ​യി​രം ഡോ​ള​റി​ന്‍റെ ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ടും ശേ​ഷി​ച്ച അ​ന്പ​തി​നാ​യി​രം ഡോ​ള​ർ കൊ​ണ്ട് ഫോ​മ​ത​ണ​ൽ എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ ആ​റു വീ​ടു​ക​ൾ നി​ർ​മ്മി​ച്ചും ന​ൽ​കി. ഇ​തി​നു പു​റ​മേ ഫൊ​ക്കാ​ന ഭ​വ​നം പ​ദ്ധ​തി​യി​ലൂ​ടെ മൂ​ന്നു വീ​ടു​ക​ളും നി​ർ​മ്മി​ച്ചു ന​ൽ​കി.

വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്, ക​ർ​ഷ​ക​ശ്രീ തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളി​ലും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ലെ പ്ര​തി​ബ​ദ്ധ​ത, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​മി​ക​വ്, പി​റ​ന്ന നാ​ടു​മാ​യു​ള്ള ബ​ന്ധം, ക​ർ​മ്മ​ഭൂ​മി​യി​ലെ പ്ര​വ​ർ​ത്ത​ന​ചാ​തു​ര്യം തു​ട​ങ്ങി നി​ര​വ​ധി മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഭി​ച്ച നോ​മി​നേ​ഷ​ന്‍റെ പേ​രി​ലാ​ണ് മ​ങ്ക​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

പ്ര​മു​ഖ പ​ത്ര​പ്ര​വ​ർ​ത്ത​ക​നും കോ​ള​മി​സ്റ്റും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സ്ഥാ​പ​കാം​ഗ​ങ്ങ​ളി​ലൊ​രാ​ളു​മാ​യ ജോ​ർ​ജ് തു​ന്പ​യി​ൽ ചെ​യ​ർ​മാ​നാ​യ ജൂ​റി​യി​ൽ മി​ക​ച്ച സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ കൊ​ച്ചി​ൻ ഷാ​ജി (മു​ൻ ഫോ​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (മു​ൻ ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി) എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം