അ​മേ​രി​ക്ക​യി​ലെ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Tuesday, October 15, 2019 10:53 PM IST
എ​ഡി​സ​ൻ, ന്യു​ജേ​ഴ്സി: സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ മി​ക​വി​നെ ആ​ദ​രി​ച്ചു കൊ​ണ്ട് ഇ​ന്ത്യാ പ്ര​സ് ക്ല​ബ് വി​വി​ധ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. മി​ക​ച്ച എ​ഡി​റ്റ​റും റി​പ്പോ​ർ​ട്ട​റു​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൊ​യ്തീ​ൻ പു​ത്ത​ഞ്ചി​റ​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ രാ​ജു പ​ള്ള​ത്ത് അ​ദ്ദേ​ഹ​ത്തി​നു​ള്ള അ​വാ​ർ​ഡ് മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ൽ നി​ന്നു ഏ​റ്റു​വാ​ങ്ങി.

ദ്യ​ശ്യ​മാ​ധ്യ​മ മേ​ഖ​ല​യി​ൽ നി​ന്നും ഫ്ള​വേ​ഴ്സ് ടി​വി യു​എ​സ്എ​യു​ടെ സീ​നി​യ​ർ പ്രൊ​ഡ്യൂ​സ​റാ​യ മ​ഹേ​ഷ് മു​ണ്ട​യാ​ട്, കൈ​ര​ളി ടി​വി പെ​ൻ​സ​ൽ​വാ​നി​യ ബൂ​റോ ചീ​ഫാ​യ ജി​ജി എം ​കോ​ശി, ഏ​ഷ്യാ​നെ​റ്റ് യു​എ​സ് റൗ​ണ്ട് അ​പ്, എ​ഷ്യാ​നെ​റ്റ് ന്യൂ​സ് ’അ​മേ​രി​ക്ക ഈ ​ആ​ഴ്ച’ എ​ന്നി​വ​യു​ടെ ഫി​ല​ഡ​ൽ​ഫി​യ കോ​ർ​ഡി​നേ​റ്റ​ർ അ​രു​ണ്‍ കോ​വാ​ട്ട് എ​ന്നി​വ​രും മ​ന്ത്രി​യി​ൽ നി​ന്ന് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

പു​ത്ര​ന്‍റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​യ്തീ​ൻ നാ​ട്ടി​ലാ​ണ്.’​മ​ല​യാ​ളം ഡെ​യ്ലി ന്യൂ​സ്’ ഓ​ണ്‍​ലൈ​ൻ പ​ത്ര​ത്തി​ന്‍റെ ചീ​ഫ് എ​ഡി​റ്റ​റാ​ണു മൊ​യ്തീ​ൻ പു​ത്ത​ൻ​ച്ചി​റ. ഫ്രീ​ലാ​ൻ​സ്ജേ​ർ​ണ​ലി​സ്റ്റാ​യും വാ​ർ​ത്ത​ക​ളും ലേ​ഖ​ന​ങ്ങ​ളൂം എ​ഴു​തു​ന്നു. പ്ര​സ് ക്ല​ബ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം