മു​ഖ്യാ​ധാ​ര മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് റീ​ന നൈ​നാ​ൻ എ​റ്റു​വാ​ങ്ങി
Tuesday, October 15, 2019 10:54 PM IST
ന്യൂ​ജേ​ഴ്സി: ന്യു​യോ​ർ​ക്ക് സി​റ്റി​യി​ൽ സി​ബി​എ​സ് ന്യൂ​സ്, സി​ബ​യോ​എ​സ് വീ​ക്കെ​ൻ​ഡ് ന്യൂ​സി​ന്‍റെ സാ​റ്റ​ർ​ഡേ എ​ഡി​ഷ​ൻ എ​ന്നി​വ​യു​ടേ ആ​ങ്ക​റാ​യ റീ​ന നൈ​നാ​ൻ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മി​ക​ച്ച മു​ഖ്യാ​ധാ​ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യ്ക്കു​ള്ള അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി.

ഡ​മോ​ക്രാ​റ്റി​ക് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​നു​മാ​യു​ള്ള അ​ഭി​മു​ഖം മൂ​ലം പ്ര​സ്ക്ല​ബ് ക​ണ്‍ വ​ൻ​ഷ​നി​ൽ വൈ​കി​യാ​ണ് അ​വ​ർ​ക്ക് എ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും മ​ന്ത്രി കെ.​ടി. ജ​ലീ​ൽ മ​ട​ങ്ങി​യ​തി​നാ​ൽ മ​നോ​ര​മ ടി​വി ന്യൂ​സ് ഡ​യ​റ​ക്ട​ർ ജോ​ണി ലൂ​ക്കോ​സ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

നേ​ര​ത്തെ വി​ർ​ജി​നി​യ​യി​ലെ റി​ച്ച്മ​ണ്ടി​ൽ എ​ബി​സി​യു​ടെ ഭാ​ഗ​മാ​യ ന്യൂ​സ് 8 റി​പ്പോ​ർ​ട്ട​റും ആ​ങ്ക​റു​മാ​യ ബേ​സി​ൽ ജോ​ണി​നെ​യും ഫ​ല​കം ന​ൽ​കി പ്ര​സ്ക്ല​ബ് ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര ഫ​ല​കം സ​മ്മാ​നി​ച്ചു. ന്യു ​റോ​ഷ​ൽ, ന്യു​യോ​ർ​ക്ക് സ്വ​ദേ​ശി​യാ​ണ് ബേ​സി​ൽ ജോ​ണ്‍.

ചെ​റി​യ പ്രാ​യ​ത്തി​ൽ ത​ന്നെ മാ​ധ്യ​മ മേ​ഖ​ല​യി​ലേ​യ്ക്ക് വ​ന്ന റീ​നാ നൈ​നാ​ൻ ഫോ​ക്സ് ന്യൂ​സി​നു വേ​ണ്ടി ഇ​റാ​ഖ് യു​ദ്ധം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്ന​ത് വ​ള​രെ​യ​ധി​കം ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ഡോ. ​ക്യ​ഷ്ണ കി​ഷോ​ർ ചെ​യ​ർ​മാ​നാ​യു​ള്ള ജൂ​റി​യി​ൽ ജോ​ർ​ജ് ചെ​റാ​യി​ൽ, ജോ​ണ്‍ ഡ​ബ്ലു വ​ർ​ഗീ​സ് എ​ന്നി​വ​രാ​യി​രു​ന്നു അം​ഗ​ങ്ങ​ൾ.

പ്ര​സി​ഡ​ന്‍റ് ക്ലി​ന്‍റ്ന്‍റെ ഇം​പീ​ച്ച്മെ​ന്‍റ് സ​മ​യ​ത്ത് സി​എ​ൻ​എ​ൻ ന്യൂ​സി​ന് വേ​ണ്ടി ചെ​യ്ത ’ഇ​ൻ സൈ​ഡ് പൊ​ളി​റ്റി​ക്സ്’ എ​ന്ന പ​ര​ന്പ​ര റീ​ന​യു​ടെ ക​രി​യ​റി​നെ വ​ള​രെ​യ​ധി​കം ഉ​യ​ർ​ത്തു​ക​യു​ണ്ടാ​യി. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റി​ലും ബ്ലൂം​ബ​ർ​ഗ് ന്യൂ​സി​ലും റീ​ന ജോ​ലി ചെ​യ്തി​ട്ടു​ണ്ട്.

എ​ബി​സി​യു​ടെ ’അ​മേ​രി​ക്ക ദി​സ് മോ​ർ​ണിം​ഗ് റീ​ന​യെ അ​മേ​രി​ക്ക​കാ​രു​ടെ പ്രി​യ​ങ്ക​രി​യാ​ക്കി മാ​റ്റി. ഭ​ർ​ത്താ​വ് കെ​വി​ൻ പെ​രൈ​നൊ​യോ​ടും മ​ക്ക​ൾ ജാ​ക്ക്, കെ​യ്റ്റ് എ​ന്നി​വ​രോ​ടോ​പ്പം ക​ണ​ക്ടി​ക​റ്റി​ൽ താ​മ​സി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം