മി​സ് വേ​ൾ​ഡ് അ​മേ​രി​ക്ക 2019: കി​രീ​ടം എ​മ്മി റോ​സി​ന്
Tuesday, October 15, 2019 10:57 PM IST
ലാ​സ്വേ​ഗ​സ്: നെ​വേ​ഡ ലാ​സ്വേ​ഗ​സ് ഓ​ർ​ലി​ൻ​സ് ഹോ​ട്ട​ൽ ആ ​കാ​സി​നോ​വി​ൽ ഒ​ക്ടോ​ബ​ർ 12ന് ​ന​ട​ന്ന മി​സ്സ് വേ​ൾ​ഡ് അ​മേ​രി​ക്കാ സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ സൗ​ത്ത് ഡ​ക്കോ​ട്ടാ​യി​ൽ നി​ന്നു​ള്ള എ​മി റോ​സ് കു​വേ​ലി​യ​ർ കി​രീ​ട ജേ​താ​വാ​യി.

ഏ​റെ പ്ര​തീ​ക്ഷ​ക​ളോ​ടെ മി​സ് വേ​ൾ​ഡ് അ​മേ​രി​ക്കാ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത അ​ഞ്ച് ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കും ഒ​രു സ്ഥാ​നം പോ​ലും നേ​ടാ​നാ​യി​ല്ല. പ​ഞ്ചാ​ബി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം കു​ടി​യേ​റി​യ സെ​യ്നി മ​ത്സ​ര​ത്തി​ൽ വി​ജ​യ കി​രീ​ടം ചൂ​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. മ​ത്സ​ര​ത്തി​ന്‍റെ ത​ലേ ദി​വ​സം പെ​ട്ടെ​ന്നു​ണ്ടാ​യ ദേ​ഹാ​സ്യാ​സ്ഥ​ത്തെ തു​ട​ർ​ന്ന് സെ​യ്നി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​ല്ല.

മി​സ് വേ​ൾ​ഡ് അ​മേ​രി​ക്ക 2019 ആ​യി വി​ജ​യി​ച്ച എ​മ്മി റോ​സി​നെ 2018 മി​സ് വേ​ൾ​ഡ് അ​മേ​രി​ക്കാ മ​റീ​സാ പേ​യ്ജ ബ​ട്ട്ല​ർ വി​ജ​യ കി​രീ​ടം ചൂ​ടി​ച്ചു.

മേ​ജി​ക് ഫാ​ക്ട​റി ഉ​ട​മ​സ്ഥ​യും ന​ടി​യും ഗാ​യി​ക​യു​മാ​യ എ​മ്മി ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​കൂ​ടി​യാ​ണ്.

മെ​ഗ​ൻ ഗോ​ർ​ഡ​ൻ (സൗ​ത്ത് ക​രോ​ലി​ന) ഫ​സ്റ്റ് റ​ണ്ണ​ർ അ​പ്പ്.
പെ​യ്ട്ട​ൻ ബ്രൗ​ണ്‍ (നോ​ർ​ത്ത് ക​രോ​ലി​ന) സെ​ക്ക​ന്‍റ് റ​ണ്ണ​ർ അ​പ്പ്.
റേ​ച്ച​ർ മി​ല്ല​ർ (മാ​സ്സാ​ച്യു​സെ​റ്റ്സ്) തേ​ർ​ഡ് റ​ണ്ണ​ർ അ​പ്പ്.
കെ​യ്ലി ഒ​ബ്റെ​റൊ(​ഹ​വാ​യ്) ഫോ​ർ​ത്ത് റ​ണ്ണ​ർ അ​പ്പ് എ​ന്നി​വ​രാ​ണ് മ​റ്റു വി​ജ​യി​ക​ൾ.

42 മ​ത്സ​രാ​ർ​ഥി​ക​ളി​ൽ ആ​ദ്യ റൗ​ണ്ട് പൂ​ർ​ത്തീ​ക​രി​ച്ച​പ്പോ​ൾ 25 പേ​രും, പി​ന്നീ​ട് പ​ത്തു പേ​രാ​ണ് ഫൈ​ന​ലി​സ്റ്റു​ക​ളാ​യി മാ​റ്റു​ര​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ