ബെ​ൽ​വു​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ര​ജ​ത​ജൂ​ബി​ലി നി​റ​വി​ൽ
Tuesday, October 15, 2019 10:58 PM IST
ഷി​ക്കാ​ഗോ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ൽ​പ്പെ​ട്ട ബെ​ൽ​വു​ഡ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വാ​യ പ​രി. പ​രു​മ​ല മാ​ർ ഗ്രി​ഗോ​റി​യോ​സ് തി​രു​മേ​നി​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളും 2019 ഒ​ക്ടോ​ബ​ർ 24 മു​ത​ൽ 26 വ​രെ തീ​യ​തി​ക​ളി​ലാ​യി ന​ട​ത്ത​പ്പെ​ടും.

25 വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ഭാ​ഗ്യ​സ്മ​ര​ണാ​ർ​ഹ​നാ​യ ഡോ. ​തോ​മ​സ് മാ​ർ മ​ക്കാ​റി​യോ​സ് തി​രു​മേ​നി​യു​ടെ തൃ​ക്ക​ര​ങ്ങ​ളാ​ലും ക​ഠി​നാ​ധ്വാ​ന​ത്തി​നാ​ലും ദൈ​വ​മ​ഹ​ത്വ​ത്തി​നാ​യി സ്ഥാ​പി​ക്ക​പ്പെ​ട്ട ഈ ​ദേ​വാ​ല​യം അ​മേ​രി​ക്ക​യി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ വ​ച്ച് പ്ര​മു​ഖ​മാ​യ ദേ​വാ​ല​യ​മാ​ണ്.

ന്ധ​നി​ങ്ങ​ളോ​ട് ദൈ​വ​വ​ച​നം പ്ര​സം​ഗി​ച്ച് നി​ങ്ങ​ളെ ന​ട​ത്തി​യ​വ​രെ ഓ​ർ​ത്തു​കൊ​ള്ളു​വി​ൻ’ എ​ന്ന ദൈ​വ വ​ച​ന​പ്ര​കാ​രം ന​മ്മെ ആ​ത്മീ​യ​മാ​യി ന​ട​ത്തി​യ പ​രി​ശു​ദ്ധ പി​താ​വി​ന്‍റെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ നാം ​ആ​ച​രി​ക്കു​ന്ന​ത് അ​നു​ഗ്ര​ഹ​പ്ര​ദ​മാ​ണെ​ന്ന് വി​കാ​രി ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ദേ​വാ​ല​യ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​നം കു​റി​ക്കു​ന്പോ​ൾ ഇ​ട​വ​ക ദൈ​വ​സ​ന്നി​ധി​യി​ൽ സ്വീ​കാ​ര്യ​മാ​യ കാ​ഴ്ച​കൂ​ടി അ​ർ​പ്പി​ക്കു​ക​യാ​ണ്.

ഓ​രോ ഭ​വ​ന​വും ഓ​രോ ദി​വ​സ​വും ഓ​രോ ഡോ​ള​ർ മാ​റ്റി​വ​ച്ചു ആ​ണ്ടി​ന്‍റെ 365 ദി​വ​സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​ന്പോ​ൾ 365 ഡോ​ള​ർ ദേ​വാ​ല​യ​ത്തി​ൽ കൊ​ടു​ക്കു​ക​യും, വ​ലി​യ തു​ക ശേ​ഖ​രി​ച്ച് പെ​രു​ന്നാ​ളി​ൽ ആ​ർ​ഭാ​ട​ങ്ങ​ളും ആ​ഘോ​ഷ​ങ്ങ​ളും ഒ​ഴി​വാ​ക്കി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​രാ​യ വി​ധ​വ​ക​ൾ​ക്കും, വി​വി​ധ ക​ഠി​ന രോ​ഗ​ങ്ങ​ളാ​ൽ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കു​മാ​യി സ​ഹാ​യ​മാ​യി വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ന്ധ​എ​ളി​യ​വ​നോ​ട് ക​രു​ണ കാ​ണി​ക്കു​ന്ന​വ​ൻ യ​ഹോ​വ​യ്ക്ക് വാ​യ്പ കൊ​ടു​ക്കു​ന്നു’ എ​ന്ന വ​ച​നം നി​വ​ർ​ത്തി​ക്കു​മാ​റ് ഇ​ട​വ​ക അ​തി​ന്‍റെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത നി​റ​വേ​റ്റു​ന്നു.

കൂ​ടാ​തെ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണം, മു​തി​ർ​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ, സ്നേ​ഹ​വി​രു​ന്ന് ആ​ദി​യാ​യ​വ​യും പെ​രു​ന്നാ​ളി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

ഒ​ക്ടോ​ബ​ർ 24 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നു ന​ട​ക്കു​ന്ന സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​നും ധ്യാ​ന പ്ര​സം​ഗ​ത്തി​നും അ​ഭി. ഡോ. ​സ​ഖ​റി​യാ​സ് മാ​ർ അ​പ്രേം നേ​തൃ​ത്വം ന​ൽ​കും.

ഒ​ക്ടോ​ബ​ർ 25-നു ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7 മ​ണി​ക്ക് ആ​ഘോ​ഷ​പൂ​ർ​വ്വ​മാ​യ കൊ​ടി​യേ​റ്റ്, സ​ന്ധ്യാ ന​മ​സ്കാ​രം, പ്ര​സം​ഗം, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​വി​രു​ന്ന് എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ഒ​ക്ടോ​ബ​ർ 26 ശ​നി​യാ​ഴ്ച രാ​വി​ലെ 8.30-നു ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. 11.30-നു ​ര​ജ​ത​ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം, 12.30-നു ​കൊ​ടി, കു​രി​ശ്, മു​ത്തു​ക്കു​ട​ക​ൾ, ചെ​ണ്ട​വാ​ദ്യ​മേ​ളം എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ന​ട​ക്കും. ശേ​ഷം ധൂ​പ​പ്രാ​ർ​ത്ഥ​ന, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യു​മു​ണ്ടാ​കും.

വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ളി​ലും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളി​ലും നോ​ന്പാ​ച​ര​ണ​ത്തോ​ടും, വെ​ടി​പ്പോ​ടും വി​ശു​ദ്ധി​യോ​ടും​കൂ​ടി​വ​ന്ന് സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്നു ഫാ. ​ഡാ​നി​യേ​ൽ ജോ​ർ​ജ് താ​ത്പ​ര്യ​പ്പെ​ടു​ന്ന​തോ​ടൊ​പ്പം ഏ​വ​ർ​ക്കും പെ​രു​ന്നാ​ൾ ജൂ​ബി​ലി അ​നു​ഗ്ര​ഹ​ങ്ങ​ൾ ആ​ശം​സി​ച്ചു.

പി.​സി. വ​ർ​ഗീ​സ്, ഷി​ബു മാ​ത്യൂ​സ്, ഫി​ലി​പ്പ് കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.​

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം