ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ഇ​ട​വ​ക ക​ണ്‍​വ​ൻ​ഷ​ൻ 15 മു​ത​ൽ; റ​വ. ഡോ. ​മാ​ർ​ട്ടി​ൻ അ​ൽ​ഫോ​ൻ​സ് മു​ഖ്യ​പ്രാ​സിം​ഗ​ക​ൻ
Tuesday, November 12, 2019 10:36 PM IST
ഹൂ​സ്റ്റ​ണ്‍: ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ ന​വം​ബ​ർ 15, 16, 17 (വെ​ള്ളി, ശ​നി, ഞാ​യ​ർ ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും. ട്രി​നി​റ്റി മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് (5810, Alemda Genoa Rd, Houston,TX 77048) ന​ട​ത്ത​പ്പെ​ടു​ന്ന യോ​ഗ​ങ്ങ​ളി​ൽ സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​നും വേ​ദ​പ​ണ്ഡി​ത​നു​മാ​യ റ​വ. ഡോ. ​മാ​ർ​ട്ടി​ൻ അ​ൽ​ഫോ​ൻ​സ് ദൈ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.

ക​ണ്‍​വ​ൻ​ഷ​ൻ യോ​ഗ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7 മ​ണി​യ്ക്കും ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 നും ​ആ​രം​ഭി​യ്ക്കും. 16 ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ യു​വ​തീ​യു​വാ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക ധ്യാ​ന​യോ​ഗ​വും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8:30 നു ​ആ​രം​ഭി​യ്ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന ശു​ശ്രൂ​ഷ​യോ​ട​നു​ബ​ന്ധി​ച്ചു ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന പ്ര​സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​രി​ലൊ​രാ​ളാ​യ റ​വ. ഡോ. ​കെ.​എ. എ​ബ്ര​ഹാം മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​യ്ക്കും. ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​യ്ക്കും.

മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്ത​പ്പെ​ടു​ന്ന ലോ​ക​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​നാ​യ മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ന്‍റെ പ്ര​സം​ഗ​വേ​ദി​യി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​യ മാ​ർ​ട്ടി​ൻ അ​ൽ​ഫോ​ൻ​സി​ന്‍റെ ആ​ഴ​മേ​റി​യ ദൈ​വ​വ​ച​ന​ചി​ന്ത​ക​ളെ ശ്ര​വി​യ്ക്കു​വാ​നും ക​ണ്‍​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും ജാ​തി മ​ത ഭേ​ദ​മെ​ന്യേ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു​വെ​ന്നു ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്.

റ​വ. ജേ​ക്ക​ബ് പി. ​തോ​മ​സ് (വി​കാ​രി) - 832 898 8699
റ​വ. റോ​ഷ​ൻ വി. ​മാ​ത്യൂ​സ് (അ​സി. വി​കാ​രി) - 713 408 7394
ജോ​ജി ജേ​ക്ക​ബ് ( സെ​ക്ര​ട്ട​റി) - 713 894 7542

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി